പുതിയ പറക്കും ട്രെയിനുമായി​ ചൈന

JULY 22, 2021, 11:46 AM

ബെയ്​ജിങ്​: പുതിയ പറക്കുംട്രെയിനുമായി​ ചൈന. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മ​ഗ്ലേവ് ട്രെയിനാണ്​ ചൈനയിലെ ക്വിങ്​ഡാവോ പട്ടണത്തില്‍ കന്നിയാ​ത്ര നടത്തിയത്​. ട്രാക്കിനു മുകളില്‍ ​പൊങ്ങിക്കിടക്കുംപോലെ സഞ്ചരിക്കാന്‍ സഹായിക്കുന്ന 'മാഗ്​നെറ്റിക്​ ലെവിറ്റേഷന്‍' എന്നതിന്‍റെ ചുരുക്കപ്പേരായ മ​ഗ്ലേവ് വിഭാഗത്തില്‍ പെട്ട ട്രെയിന്‍ വൈദ്യുത കാന്തിക ശക്​തിയിലാണ്​ സഞ്ചരിക്കുന്നത്​. സര്‍ക്കാറിന്​ കീഴിലുള്ള ചൈന റെയില്‍വേ റോളിങ്​ സ്​റ്റോക്​ കോര്‍പറേഷന്‍ ആണ്​ നിര്‍മാതാക്കള്‍.

പരമാവധി വേഗത്തിനു പുറമെ അന്തരീക്ഷ മലിനീകരണം തീരെ കുറവാണെന്നതും മ​ഗ്ലേവ്​ ട്രെയിനുകളുടെ സവിശേഷതയാണ്​.2019ല്‍ മാധ്യമങ്ങള്‍ക്ക്​ മുമ്പില്‍ സര്‍ക്കാര്‍ ഇതിന്‍റെ മോഡല്‍ അവതരിപ്പിച്ചിരുന്നു. ഭൂവിസ്​തൃതിയില്‍ റഷ്യക്ക്​ താഴെ രണ്ടാമതുള്ള ചൈനയിലെ പ്രധാന മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ച്‌​ അതിവേഗത്തില്‍ എത്താന്‍ മ​ഗ്ലേവ് ട്രെയിനുകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

നിലവില്‍ 350 കിലോമീറ്ററാണ്​ ചൈനയില്‍ സര്‍വീസ്​ നടത്തുന്ന അതിവേഗ ട്രെയിനിന്‍റെ പരമാവധി വേഗം. അതിന്‍റെ ഇരട്ടിയോളം വരും പുതിയതായി ആരംഭിച്ച ട്രെയിന്‍. നിലവില്‍ 800-900 കിലോമീറ്ററാണ്​ വിമാനത്തിന്‍റെ ശരാശരി വേഗം. ഇതിന്‍റെ അടുത്തെത്തുന്ന വേഗത്തില്‍ കരയില്‍ സഞ്ചരിക്കാനാകുന്നത്​ ഗതാഗത രംഗത്ത്​ വിപ്ലവം കുറിക്കും.

vachakam
vachakam
vachakam

ചൈനയില്‍ അതിവേഗ ട്രെയിന്‍ സര്‍ക്കാര്‍ ആരംഭിച്ചുവെങ്കിലും അവക്ക്​ സര്‍വീസ്​ നടത്താന്‍ ശേഷിയുള്ള പാതകളുടെ കുറവ്​ വെല്ലുവിളിയാണ്​. ഷാങ്​ഹായ്​ വിമാനത്താവളത്തില്‍നിന്ന്​ നഗരത്തിലേക്ക്​ മാത്രമാണ്​ നിലവില്‍ ഈ പാത ഉപയോഗത്തിലുള്ളത്​. ഇത്​ മറികടക്കാന്‍ മ​ഗ്ലേവ് ട്രെയിനുകള്‍ക്ക്​ പ്രത്യേക പാത നിര്‍മാണം അതിവേഗം പുരോഗമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam