ചൈനയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി

JULY 23, 2021, 2:44 AM

ചൈനയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി.  കഴിഞ്ഞ അറുപത് വര്ഷത്തിനിടയ്ക്കുള്ള ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ചൈന നേരിടുന്നത്. വരും ദിവസങ്ങളില് മഴ കനക്കുമെന്നാണ് കാലാവസ്ഥാപ്രവചനം. ഗുവാങ്ഡോംഗില്‍ ദേശീയപാതയിലെ തുരങ്കത്തില് കുടുങ്ങിയ 13 നിര്‍മാണ തൊഴിലാളികള്‍​ മരിച്ചു​. 2019 ആരംഭിച്ച തുരങ്കം നിര്‍മ്മാണ പ്രവൃത്തി ഈ വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ്​ ദുരന്തമുണ്ടായത്​.

വൈദ്യുതിയും വാർത്താവിനിമയ സേവനങ്ങളും തകരാറിലായത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. പലയിടത്തും ​​ഗതാ​ഗത സംവിധാനങ്ങൾ പൂർണമായും തകരാറിലായി. മധ്യ ചൈനയിലെ ഷെങ്ഷൗവിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്.

ഡാമുകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ജനസംഖ്യ കൂടുതലുള്ള ഒരു പ്രവിശ്യ സംരക്ഷിക്കാന്‍ സൈന്യം ഒരു ഡാം തകര്ത്തു. നിരവധി കെട്ടിടങ്ങള് വെള്ളത്തിനടിയിലായി. പലയിടത്തും ആളുകൾ കുടുങ്ങികിടക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam