നോം പെന്‍: കംബോഡിയയില്‍ 72 കാരനെ 40 മുതലകള്‍ ചേര്‍ന്ന് കടിച്ചുകീറി കൊന്നു. മുതലകളെ വളര്‍ത്താന്‍ തുടങ്ങിയ കുടുംബ ഫാമില്‍ വീണുപോയ 72കാരനെ മുതലകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
വെള്ളിയാഴ്ചയാണ് സംഭവം. കൂട്ടില്‍ നിന്ന് ഒരു മുതലയെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. തോട്ടിയായി ഉപയോഗിക്കുന്ന വടിയില്‍ കടിച്ചുപിടിച്ച് മുതല വലിച്ചു. ശക്തമായ വലിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട 72കാരന്‍ മുതലകളെ കൂട്ടത്തോടെ പാര്‍പ്പിച്ചിരിക്കുന്ന വേലിക്കെട്ടിലേക്ക് വീഴുകയായിരുന്നു.
72കാരന്റെ ശരീരത്തില്‍ മുഴുവന്‍ കടിയേറ്റ പാടുകളാണ്. 72കാരന്റെ ഒരു കൈ കടിച്ചെടുത്ത് മുതല ഭക്ഷിച്ചതായി പൊലീസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്