മുടിയില്ലാത്ത ഒരു പുരുഷനെ കഷണ്ടി എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപമായി കണക്കാക്കാമെന്ന് യുകെ എംപ്ലോയ്മെന്റ് ട്രിബ്യൂനല്‍. മുടികൊഴിച്ചില്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്, അതിനാല്‍ ഒരാളെ ഉപമിക്കാന്‍ കഷണ്ടി എന്ന പദം ഉപയോഗിക്കുന്നത് ഒരു തരം വിവേചനമാണെന്ന് ജഡ്ജി നിരീക്ഷിച്ചു.
ഈ വാക്ക് ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ജോലിസ്ഥലത്ത് ഒരു പുരുഷന്റെ കഷണ്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പം പരാമര്‍ശിക്കുന്നതിന് തുല്യമാണെന്നും ട്രിബ്യൂനല്‍ വ്യക്തമാക്കി. ഒരു മുതിര്‍ന്ന ഇലക്ട്രീഷ്യനും അദ്ദേഹം ജോലി ചെയ്തിരുന്ന നിര്‍മാണ സ്ഥാപനവും തമ്മിലുള്ള ഒരു കേസിലാണ് മൂന്ന് പേരടങ്ങുന്ന പാനല്‍ ഈ വിധി പുറപ്പെടുവിച്ചത്.
വെസ്റ്റ് യോര്‍ക്ഷയര്‍ ആസ്ഥാനമായുള്ള ബ്രിടീഷ് ബംഗ് കമ്പനിക്കെതിരെ ടോണി ഫിന് എന്നയാള്‍ നല്കിയ കേസിലാണ് തീരുമാനം ഉണ്ടായത്. അദ്ദേഹം അവിടെ 24 വര്‍ഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്തു. 2021 മെയ് മാസത്തില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
2019 ലെ ഒരു തര്‍ക്കത്തിനിടെ ഫാക്ടറി സൂപര്‍വൈസര്‍ ജാമി കിംഗ് എന്നയാളുമായി മുടിയുടെ അഭാവത്തെക്കുറിച്ച് നടത്തിയ സംസാരിത്തിനിടെ താന്‍ ലൈംഗിക പീഡനത്തിന് ഇരയായതായി അദ്ദേഹം പരാതിപ്പെട്ടു. സംസാരം മോശമായപ്പോള്‍ മണ്ടന്‍, കഷണ്ടി എന്ന് വിളിക്കാന്‍ തുടങ്ങിയെന്നും പരാതിക്കാരൻ പറഞ്ഞു.
ജഡ്ജി ജോനാഥന് ബ്രെയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രിബ്യൂനലിനോട് ഒരാളെ കഷണ്ടി എന്ന് വിളിക്കുന്നത് അപമാനമാണോ അതോ ഉപദ്രവിക്കലാണോ എന്ന് വിധിക്കാന്‍ ആവശ്യപ്പെട്ടു. വിധിന്യായത്തില്‍, ഒരു വശത്ത് കഷണ്ടി എന്ന വാക്കും മറുവശത്ത് ലൈംഗികതയുടെ സംരക്ഷിത സ്വഭാവവും തമ്മില്‍ ബന്ധമുണ്ടെന്നും വിധിയില്‍ പറയുന്നു. സംഭവം ഒരു വ്യക്തിയുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് പരിഹസിക്കുന്നത് തരംതാഴ്ത്തുന്നതുമായ നടപടിയാണെന്ന് ട്രിബ്യൂനല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്