യുകെ: സാങ്കേതിക തകരാര്‍ മൂലം ബ്രിട്ടീഷ് എയര്‍വേസ് വെള്ളിയാഴ്ച ഡസന്‍ കണക്കിന് വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. തിരക്കേറിയ അവധിക്കാല വാരാന്ത്യത്തിന്റെ തുടക്കത്തിലാണ് ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രാ പദ്ധതികള്‍ തടസ്സപ്പെടുത്തി സര്‍വ്വീസുകള്‍ റദ്ദാക്കിയത്. സര്‍വ്വീസ് റദ്ദാക്കിയ 42 വിമാനങ്ങളില്‍ ഭൂരിഭാഗവും യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹീത്രൂവിലേക്കും തിരിച്ചുമുള്ള ഹ്രസ്വദൂര റൂട്ടുകളില്‍ സര്‍വ്വീസ് നടത്തേണ്ടവയായിരുന്നു.
16,000 യാത്രക്കാരെയാണ് റദ്ദാക്കല്‍ ബാധിച്ചിരിക്കുന്നത്. 2019 ന് ശേഷം യുകെയില്‍ വിമാന യാത്രയുടെ ഏറ്റവും തിരക്കേറിയ ദിവസങ്ങളാണ് വരാനിരിക്കുന്നത്. മിക്ക റദ്ദാക്കലുകളും യൂറോപ്യന്‍, ആഭ്യന്തര വിമാനങ്ങള്‍ക്കുള്ളതാണ്. എന്നാല്‍ മറ്റ് സേവനങ്ങളിലും കാലതാമസം ഉണ്ടായിട്ടുണ്ട്. അതേസമയം ചില യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ ചെക്ക് ഇന്‍ ചെയ്യാനും കഴിഞ്ഞില്ല.
വ്യാഴാഴ്ച ഹീത്രൂവില്‍ ഡസന്‍ കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയതിന് ബ്രിട്ടീഷ് എയര്‍വെയ്‌സ് ക്ഷമാപണം നടത്തി. ഓണ്‍ലൈനില്‍ സംഭവിക്കുന്ന ചെക്ക്-ഇന്‍ ബുദ്ധിമുട്ടുകള്‍ 'സാങ്കേതിക പ്രശ്‌നങ്ങളുമായി' ബന്ധപ്പെട്ടതാണെന്ന് എയര്‍ലൈന്‍ പറഞ്ഞു.
ഒരു സാങ്കേതിക പ്രശ്നത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയാം, അത് പരിഹരിക്കാന്‍ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നു,' എയര്‍ലൈന്‍ വെബ്സൈറ്റില്‍ പറഞ്ഞു.
ബ്രിട്ടനിലെ ഒട്ടുമിക്ക സ്‌കൂളുകള്‍ക്കും ഒരു ആഴ്ച നീണ്ടുനില്‍ക്കുന്ന അവധി ആരംഭിക്കുന്നതിനോടൊപ്പം മൂന്ന് ദിവസത്തെ വാരാന്ത്യവും വരുന്നതിനാല്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ രാജ്യത്ത് തിരക്കേറിയ യാത്രാ ദിവസങ്ങളായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്