ടെല്‍അവീവ്: ഇസ്രായേല്‍ ഒരു സ്വതന്ത്ര രാജ്യമാണെന്നും യുഎസ് പതാകയിലെ മറ്റൊരു നക്ഷത്രമല്ലെന്നും അമേരിക്ക മനസ്സിലാക്കേണ്ടതുണ്ടെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍. ഇസ്രായേലിലെ ജുഡീഷ്യല്‍ പരിഷ്‌കരണത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ സമീപഭാവിയിലൊന്നും ഇനി വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കില്ലെന്നും ജുഡീഷ്യല്‍ പരിഷ്‌കരണ പദ്ധതി നെതന്യാഹു ഉപേക്ഷിക്കണമെന്നും ചൊവ്വാഴ്ച രാത്രി യുഎസ് പ്രസിഡന്റ് പറഞ്ഞിരുന്നു.
ഇസ്രായേലിന്റെ ശക്തമായ പിന്തുണക്കാരെപ്പോലെ ഞാനും വളരെ ആശങ്കാകുലനാണ്. അവര്‍ ഇത് നേരെയാക്കുന്നതില്‍ എനിക്ക് ആശങ്കയുണ്ട്. അവര്‍ക്ക് ഈ വഴിയില്‍ തുടരാനാവില്ല. ഞാന്‍ അത് വ്യക്തമാക്കിയിട്ടുണ്ട്, ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ഞങ്ങളുടെ ന്യായമായ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രചരിച്ച എല്ലാ വ്യാജ വാര്‍ത്തകളില്‍ നിന്നും ഇസ്രായേലിന് എത്രമാത്രം നാശനഷ്ടം സംഭവിച്ചുവെന്ന് കാണുമ്പോള്‍ എന്റെ ഹൃദയം തകരുന്നുവെന്ന് സാംസ്‌കാരിക കായിക മന്ത്രി മിക്കി സോഹര്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെ ആര്‍മി റേഡിയോയോട് സംസാരിച്ച ബെന്‍-ഗ്വീര്‍ ബൈഡന്റെ അഭിപ്രായത്തെ വിമര്‍ശിച്ചു. അവിടെയുള്ള ജനാധിപത്യ ഭരണത്തെ ഇസ്രായേല്‍ വിലമതിക്കുന്നുണ്ടെങ്കിലും, ഇസ്രായേല്‍ ഒരു സ്വതന്ത്ര രാജ്യമാണെന്നും, അമേരിക്കന്‍ പതാകയിലെ ഒരു നക്ഷത്രമല്ലെന്നും അവര്‍ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഗ്വീര്‍ പറഞ്ഞു. ഇവിടെയുള്ള ആളുകള്‍ തിരഞ്ഞെടുപ്പിന് പോയി, അവര്‍ക്ക് അവരുടേതായ ആഗ്രഹങ്ങളുണ്ട്.' 'ഇത് ലോകമെമ്പാടും വ്യക്തമാകണം.
'പതിറ്റാണ്ടുകളായി ഇസ്രായേല്‍ യുഎസ്എയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായിരുന്നു, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രവാദ സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ അത് നശിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് യാര്‍ ലാപിഡ് ട്വിറ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്