ബഹറിനില്‍ ഇന്ന് മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്

JULY 23, 2021, 9:27 AM

കോവിഡ് നിയന്ത്രണങ്ങളില്‍ ബഹറിനില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവ്. രാജ്യത്ത് കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

രാജ്യത്ത് പുതിയ പോസിറ്റീവ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞ ഗ്രീന്‍ ലെവലിലേക്ക് മാറുന്നതെന്ന് നാഷണല്‍ മെഡിക്കല്‍ ടീം അറിയിച്ചു.

ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ ജാഗ്രതയുടെ ഭാഗമായി രാജ്യത്ത് ഓറഞ്ച് അലേര്‍ട്ട് ലെവല്‍ പ്രകാരമുള്ള നിയന്ത്രണങ്ങള്‍ സ്വീകരിച്ചിരുന്നു.

vachakam
vachakam
vachakam

പുതിയ പോസിറ്റീവ് കേസുകള്‍ കുറഞ്ഞതിന്റെയും കഴിഞ്ഞ രണ്ടാഴ്ചക്കാലത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് അവലോകനം ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് ഗ്രീന്‍ ലെവലിലേക്ക് മാറാന്‍ അധിക്യതര്‍ തീരുമാനമെടുത്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam