വെല്ലിംഗ്ടണ്‍: ഗുരുതര ഹൃദ്രോഗം ബാധിച്ച കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായി കോടതിയെ സമീപിച്ച് ന്യൂസിലന്‍ഡിലെ ഹെല്‍ത്ത് ഏജന്‍സി. നാലു മാസം പ്രായമുള്ള കുഞ്ഞിന് പള്‍മണറി വാല്‍വ് സ്റ്റെനോസിസ് എന്ന രോഗമാണ്. ആരോഗ്യനില മോശമായ അവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .
പിന്നാലെ ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ അടിയന്തിര ശസ്ത്രക്രിയ നിര്‍ദേശിച്ചു. എന്നാല്‍ കുഞ്ഞിന് ശസ്ത്രകിയക്കിടെ രക്തം നല്‍കേണ്ടി വന്നാല്‍ അത് കോവിഡ് വാക്സിന് എടുക്കാത്തവരില്‍ നിന്ന് മാത്രമേ സ്വീകരിക്കാവൂ എന്ന നിബന്ധന വച്ചിരിക്കുകയാണ് മാതാപിതാക്കള്‍. അതോടെ ശസ്ത്രക്രിയ പ്രതിസന്ധിയിലുമായി.
കൊറോണ വാക്സിന് എടുത്തിട്ടില്ലാത്ത രക്തദാതാവിനെ ആരോഗ്യ അധികൃതരോട് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇവരുടെ അഭിഭാഷകന് പറഞ്ഞു. എന്നാല്‍, മാതാപിതാക്കളുടെ ആവശ്യം ന്യൂസിലന്‍ഡ് ഹെല്‍ത്ത് സര്‍വീസ് അധികൃതര്‍ നിരസിച്ചു. കുത്തിവയ്പ് എടുത്ത രക്തവും പൂര്‍ണമായും സുരക്ഷിതമാണെന്ന് ഹെല്‍ത്ത് സര്‍വീസ് അധികൃതര്‍ പറയുന്നു. ഇതില്‍ നിന്ന് കുട്ടിക്ക് അപകടമൊന്നുമുണ്ടാകില്ല . വാക്സിനേഷന് എടുത്തവരോ വാക്സിനേഷന് എടുക്കാത്തവരോ എന്ന വിവേചനം ഹെല്‍ത്ത് സര്‍വീസ് കാണിക്കുന്നില്ല.
ഇതോടെ വിഷയം കോടതിയിലെത്തി. കഴിഞ്ഞ ദിവസം ഓക്ലന്‍ഡ് ഹൈക്കോടതി കേസ് പരിഗണിക്കുകയും വിധി പറയാനായി കേസ് ബുധനാഴ്ച്ചത്തേക്ക് മാറ്റുകയും ചെയ്തു. കുട്ടിയെ ശസ്ത്രക്രിയയ്ക്കായി ഹെല്‍ത്ത് ഏജന്‍സിക്ക് കൈമാറണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കും. അതേസമയം കുട്ടിയുടെ നില വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്