ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി; ഓസ്‌ട്രേലിയൻ റേഞ്ചറെ ആക്രമിച്ച പക്ഷിഭീകരനെ കുറിച്ച് അറിയാം 

AUGUST 12, 2022, 12:58 PM

അപകടകാരിയായ ഒരു മൃഗത്തിന്റെ പേര് പറയാൻ പറഞ്ഞാൽ നമ്മുടെ പ്രതികരണങ്ങൾ പലപ്പോഴും സിംഹം, കടുവ, കരടി,  തുടങ്ങിയ മൃഗങ്ങലായിരിക്കും. അപകടകാരിയായ ഒരു പക്ഷിയെ പറയാൻ പറഞ്ഞാൽ പലപ്പോഴും നമ്മൾ ഇരുട്ടിൽതപ്പാറാണ് പതിവ്. കാരണം പക്ഷികളെ പലപ്പോഴും നാം അപകടകാരികളായി കണക്കാക്കാറില്ല എന്നതാണ് സത്യം. 

എന്നാൽ കസോവരി എന്ന പക്ഷിയെപറ്റി അറിഞ്ഞാൽ നമ്മുടെ ധാരണകളൊക്കെ തകിടംമറിയും. പക്ഷികളിലെ കൊടും ഭീകരനാണ് കസോവരി. അതിന്റെ മൂർച്ചയുള്ള നഖങ്ങൾക്ക് ചർമ്മത്തിൽ തുളച്ചുകയറി മനുഷ്യനെ കൊല്ലാനുള്ള കഴിവുണ്ട്.

ഓസ്‌ട്രേലിയയിലെ നോർത്ത് ക്വീൻസ്‌ലാൻഡിൽ നിന്നുള്ള ഫോറസ്റ്റ് റേഞ്ചറും കസോവരി പക്ഷിയും തമ്മിലുള്ള  'പോരാട്ടം' സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കാമറൂൺ വിൽസൺ എന്ന റേഞ്ചറാണ് ഈ പക്ഷിയുടെ ആക്രമണത്തിന് ഇരയായത്. ക്വീൻസ്‌ലാന്റിലെ സീനിയർ കസ്റ്റോഡിയനാണ് വിൽസൺ. കഴിഞ്ഞ ദിവസം, അദ്ദേഹം തന്റെ ടീമിനൊപ്പം ക്വീൻസ്‌ലാന്റിലെ നോർത്തേൺ കേപ് യോർക്ക് പെനിൻസുലയിൽ പട്രോളിങ് നടത്തുകയായിരുന്നു. തന്റെ ക്വാഡ് ബൈക്കിൽ സഞ്ചരിക്കുമ്പോൾ പെട്ടെന്ന് ഒരു കസോവരി തന്നെയും സംഘത്തെയും പുറകിൽ നിന്ന് പിന്തുടരുന്നതായി അയാൾക്ക് മനസ്സിലായി.

vachakam
vachakam
vachakam

പക്ഷിഭീമൻ വാഹനത്തിനൊപ്പം പായുന്നത് കണ്ട് വിൽസൺ തന്റെ ബൈക്ക് വേഗത്തിലാക്കാൻ തുടങ്ങി. നീണ്ട ഓട്ടത്തിനുശേഷം കസോവരി പക്ഷിയെ കീഴടക്കുന്നതിൽ വിൽസൺ വിജയിച്ചു. വന്യമായ ഏറ്റുമുട്ടലിനെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട് വിൽസൺ പറഞ്ഞു. പക്ഷി പിടികൂടിയിരുന്നെങ്കിൽ അത് തങ്ങളുടെ അവസാനമായിരുന്നെന്നും വിൽസൻ പറയുന്നു.

60 കിലോഗ്രാം ഭാരവും 2 അടി വരെ ഉയരവുമുള്ള കസോരികൾ പ്രധാനമായും നോർത്ത് ഈസ്റ്റ് ക്യൂൻസ്‌ലാന്റിലെ ഉഷ്ണമേഖലാ മഴക്കാടുകളിലാണ് കാണപ്പെടുന്നത്. പൊതുവേ ലജ്ജാശീലരായ ജീവികളായാണ് ഇവ കണക്കാക്കപ്പെടുന്നത്. കസോവരി പക്ഷി പൊതുവെ ആരേയും ആക്രമിക്കാറില്ല. എന്നാൽ അവർക്ക് ഭീഷണി അനുഭവപ്പെടുന്നെന്ന് തോന്നിയാൽ ഈ പക്ഷികൾ ശത്രുവിനെ കഠിനമായി ആക്രമിക്കാറുണ്ട്.  ഒരു മനുഷ്യനെ സാരമായി മുറിവേൽപ്പിക്കാൻ ഇവക്ക് കഴിയും. വംശനാശഭീഷണി നേരിടുന്ന ജീവികൂടിയാണ് കസോവരി. ഫ്ലോറിഡയിൽ താമസിക്കുന്ന 75 കാരൻ കസോവരിയാൽ 2019 ഏപ്രിൽ 12 ന് ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam