'ഹിസ്‌ബൊല്ല'യെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

NOVEMBER 24, 2021, 9:11 AM

സിഡ്‌നി: ലെബനീസ് പിന്തുണയുള്ള ഷിയാ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ പാർട്ടിയും ഇറാന്റെ പിന്തുണയുള്ള തീവ്രവാദ സംഘടനയുമായ ഹിസ്ബുള്ളയെ ഓസ്‌ട്രേലിയ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബുധനാഴ്ച ഹിസ്ബുള്ളയുടെ എല്ലാ യൂണിറ്റുകളെയും രാജ്യം ഭീകരരുടെ പട്ടികയിൽപ്പെടുത്തി.

2003 മുതൽ ഹിസ്ബുള്ളയുടെ സൈനിക വിഭാഗം രാജ്യത്തിന്റെ ഭീകര പട്ടികയിലാണ്. എന്നാൽ ഇപ്പോൾ സംഘടന മൊത്തത്തിൽ പട്ടികയിലുണ്ട്.ഹിസ്‌ബൊല്ല തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്തുകയും മറ്റ് തീവ്രവാദ സംഘടനകള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നുണ്ട്,” ഓസ്‌ട്രേലിയയുടെ ആഭ്യന്തര മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഹിസ്‌ബൊല്ല സംഘം രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടെ ലെബനീസ് പൗരന്മാര്‍ ധാരാളമുള്ള ഓസ്‌ട്രേലിയയില്‍, ഹിസ്‌ബൊല്ലയില്‍ അംഗത്വമെടുക്കുന്നതും സംഘടനയ്ക്ക് വേണ്ടി ഫണ്ട് നല്‍കുന്നതും നിരോധിക്കപ്പെടും.

vachakam
vachakam
vachakam

ലെബനന്‍ രാഷ്ട്രീയപരമായും സാമ്പത്തികപരമായും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് തന്നെ ഓസ്‌ട്രേലിയയുടെ തീരുമാനം വന്നതും ശ്രദ്ധേയമാണ്പല പാശ്ചാത്യ രാജ്യങ്ങളും ഹിസ്ബുള്ളയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു കഴിഞ്ഞു. അവരെ ഒരു രാഷ്ട്രീയ പാർട്ടിയായി അംഗീകരിക്കാൻ പല രാജ്യങ്ങളും തയ്യാറല്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam