മനില: സതേൺ ഫിലിപ്പെയ്നിൽ ബോട്ടിന് തീ പിടിച്ച് 31 ഓളം പേർ മരിച്ചു. 230 പേരെ രക്ഷപ്പെടുത്തി. ലേഡി മേരി ജോയ്3 എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. മിൻഡനാവോ ദ്വീപിലെ സംബോൻഗയിൽ നിന്ന് ജോലോ ദ്വീപിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നതെന്ന് എ.എഫ്.പി റിപ്പേർട്ട് ചെയ്തു.
തീപിടർന്നതോടെ നിരവധി പേർ വെള്ളത്തിലേക്ക് എടുത്തുചാടി. ഫിലിപ്പെയ്ൻ കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. 195 യാത്രക്കാരെയും 35 ഓളം ജീവനക്കാരെയും രക്ഷിച്ചതായി അധികൃതർ അറിയിച്ചു.
ആളുകൾ ഉറങ്ങുമ്പോഴാണ് തീപിടിത്തമുണ്ടായത്. അതാണ് മരണ സംഖ്യ കൂട്ടാനിടയാക്കിയതെന്ന് അധികൃതർ പറയുന്നു. തീരത്തോട് അടുത്ത സ്ഥലത്തു നിന്നാണ് തീപിടിത്തമുണ്ടായത്. വെള്ളത്തിലേക്ക് ചാടിയാലും കരയിലേക്ക് നീന്തിയെത്താവുന്നതാണ്. എന്നാൽ പലരും ഉറക്കത്തിലായത് മരണ സംഖ്യ കൂട്ടിയതെന്നും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
ആറ് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ മൂന്നു കുട്ടികൾ മരിച്ചവരിൽ ഉൾപ്പെടുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. രക്ഷാ പ്രവർത്തനം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്