അഴിമതിക്കേസിൽ അർജന്റീന വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെർണാണ്ടസ് ഡെ കിർച്നറിന് ആറുവർഷം തടവ് ശിക്ഷ. ഇത് കൂടാതെ ക്രിസ്റ്റീന ഫെർണാണ്ടസ്സിനെ സർക്കാർ പദവികളിൽനിന്ന് ആജീവനാന്തം വിലക്കിയതായും റിപ്പോർട്ട്. പ്രസിഡന്റായിരുന്ന സമയത്ത് വിവിധ പദ്ധതികളിൽ 100 കോടി ഡോളറിന്റെ അഴിമതി നടത്തിയെന്ന കേസിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്.
എന്നാൽ ക്രിമിനൽ സംഘടന സ്ഥാപിച്ചെന്ന 12 വർഷം തടവ് ലഭിക്കുന്ന കുറ്റം മൂന്നംഗ കോടതി തള്ളി. അർജന്റീനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വൈസ് പ്രസിഡന്റിന് തടവ് വിധിക്കുന്നത്. അതേസമയം അപ്പീൽ നടപടികൾ പൂർത്തിയായശേഷം മാത്രമേ ശിക്ഷക്ക് വിധേയയാകേണ്ടതുള്ളൂ.
എന്നാൽ താൻ ജുഡീഷ്യൽ മാഫിയയുടെ ഇരയാണെന്നാണ് ക്രിസ്റ്റീന വിധിയോട് പ്രതികരിച്ചത്. തനിക്കെതിരായ ആരോപണങ്ങളെല്ലാം അവർ നിഷേധിക്കുകയും ചെയ്തു. വിധി പുറത്തുവന്നതോടെ വൈസ് പ്രസിഡന്റിന്റെ അനുയായികൾ ദേശവ്യാപക പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്. ഫെഡറൽ കോടതിക്ക് മുന്നിലേക്ക് അനുയായികൾ പ്രതിഷേധ മാർച്ചും നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്