അൻവർ ഇബ്രാഹിം മലേഷ്യന്‍ പ്രധാനമന്ത്രി

NOVEMBER 24, 2022, 3:18 PM

അൻവർ ഇബ്രാഹിം മലേഷ്യയുടെ പത്താമത് പ്രധാനമന്ത്രി. മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ അബ്ദുള്ള സുല്‍ത്താന്‍ അഹമ്മദ് ഷായാണ് പ്രതിപക്ഷ നേതാവ് കൂടിയായ അന്‍വര്‍ ഇബ്രാഹിമിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

പൊതുതിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകള്‍ നേടാനായിരുന്നില്ല. പ്രതിസന്ധിയുടെ സാഹചര്യം രൂപപ്പെട്ടതോടെ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമായി രാജാവ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ 'പകതാൻ ഹാരപ്പൻ' സഖ്യത്തിന്റെ നേതാവായ അന്‍വര്‍ ഇബ്രാഹിമിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുല്‍ത്താന്‍ നിര്‍ദേശിച്ചത്.

മലേഷ്യന്‍ തിരഞ്ഞെടുപ്പിൽ 222 സീറ്റുകളുള്ള അധോസഭയിൽ, അൻവർ ഇബ്രാഹിമിന്റെ 'പകതാൻ ഹാരപ്പൻ' സഖ്യം 82 സീറ്റുകളാണ് നേടിയത്. മുൻ പ്രധാനമന്ത്രി മുഹ്‌യിദ്ദീൻ യാസിന്റെ 'പെരിക്കാതൻ നാഷണൽ' സഖ്യത്തിന് 73 സീറ്റുകളും ലഭിച്ചിരുന്നു.

vachakam
vachakam
vachakam

സർക്കാർ രൂപീകരിക്കാനുള്ള 112 സീറ്റ് എന്ന കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ രാഷ്ട്രീയ പാർട്ടികൾക്കോ സഖ്യകക്ഷികൾക്കോ കഴിഞ്ഞില്ല. നിലവിലെ പ്രധാനമന്ത്രി ഇസ്മായിൽ സാബ്രി യാക്കോബിന്റെ ബാരിസൻ നാഷനൽ സഖ്യം, ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.

അഴിമതി പ്രധാന പ്രചാരണ വിഷയമാക്കി നാല് വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിന് ശേഷം മൂന്ന് പ്രധാനമന്ത്രിമാരാണ് മലേഷ്യ ഭരിച്ചത്. 1957 ലെ സ്വാതന്ത്ര്യം നേടിയതിന് ശേഷം 2018 വരെ മലേഷ്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ആധിപത്യം പുലർത്തിയിരുന്ന പാർട്ടിയുടെ തകർച്ചയ്ക്കും ഈ തിരഞ്ഞെടുപ്പ് സാക്ഷിയായി.

അതേസമയം, ശരിഅത്ത് നിയമത്തിനായി വാദിച്ച ഇസ്ലാമിസ്റ്റ് പാർട്ടിയുടെ മുന്നേറ്റവും തിരഞ്ഞെടുപ്പിൽ കണ്ടു. അൻവർ ഇബ്രാഹിമും, മുഹ്‌യിദ്ദീൻ യാസിനും മറ്റ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അനിശ്ചിതത്വം തുടരുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam