യുഎഇയിൽ എൽജിബിടിക്യു ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തി ആമസോൺ

JULY 2, 2022, 6:13 PM

ദുബായ്: ഓൺലൈൻ റീട്ടെയ്‌ലർ ഭീമനായ ആമസോൺ യുഎഇയിലെ എൽജിബിടിക്യു അനുബന്ധ ഉൽപ്പന്നങ്ങൾക്കായുള്ള സെര്‍ച്ച് റിസള്‍ട്ടുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തി. യുഎഇ അധികൃതരുടെ കടുത്ത സമ്മർദത്തെ തുടർന്നാണ് ആമസോൺ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

എല്‍.ജി.ബി.ടി.ക്യു റിലേറ്റഡ് ഉല്‍പന്നങ്ങളുടെയും പുസ്തകങ്ങളുടെയും ലിസ്റ്റിങ്ങും വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എല്‍.ജി.ബി.ടി.ക്യു, പ്രൈഡ്, ക്ലോസെറ്റഡ് ഗേ (closeted gay), ട്രാന്‍സ്‌ജെന്റര്‍ ഫ്‌ളാഗ്, ക്വിയര്‍ ബ്രൂച് (queer brooch), ചെസ്റ്റ് ബൈന്‍ഡര്‍ ഫോര്‍ ലെസ്ബിയന്‍സ് (chest binder for lesbians) എന്നീ സെര്‍ച്ച് കീ വേര്‍ഡുകളാണ് ഹൈഡ് ചെയ്തിരിക്കുന്നവയില്‍ ചിലത്.

Amazon.ae സ്റ്റോറിലാണ് സെര്‍ച്ച് റിസള്‍ട്ടുകളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

vachakam
vachakam
vachakam

റിപ്പോർട്ട് അനുസരിച്ച്, തിരയൽ ഫലങ്ങളിൽ എൽജിബിടിക്യു ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യുഎഇ അധികൃതർ ആമസോണിന് വെള്ളിയാഴ്ച വരെ സമയം നൽകിയിരുന്നുവെന്നും  യുഎഇയുടെ ദേശീയ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷകൾ  നേരിടേണ്ടിവരുമെന്നും ആമസോണിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. .

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam