മുതിർന്ന ഫലസ്തീൻ-അമേരിക്കൻ മാധ്യമപ്രവർത്തക ഷിറീൻ അബു അക്ലേഹിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇസ്രായേലിനെതിരെ 'അൽജസീറ' അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിക്കുന്നതായി റിപ്പോർട്ട് . ഷിറീൻ അബു കൊല്ലപ്പെട്ട സംഭവത്തിൽ അന്താരാഷ്ട്ര കോടതി അന്വേഷണം നടത്തി ഉത്തരവാദികളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അൽജസീറ അപേക്ഷ നൽകിയത് എന്നാണ് പുറത്തു വരുന്ന വിവരം.
2022 മേയ് 11നാണ് ഷിറീനിനെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നത്. 25 വർഷമായി അൽജസീറയിൽ പ്രവർത്തിച്ചിരുന്ന ഷിറീൻ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനിൽ അഭയാർഥി ക്യാമ്പിൽ നടത്തുന്ന റെയ്ഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തിൽ ആറുമാസമെടുത്ത് അൽജസീറ നടത്തിയ സമഗ്ര അന്വേഷണത്തിന്റെ റിപ്പോർട്ടും അന്താരാഷ്ട്ര കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വിഡിയോ ,ദൃക്സാക്ഷികളുടെ മൊഴികൾ എന്നിവയടക്കം ഉള്ള റിപ്പോർട്ട് ആണ് സമർപ്പിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്