താലിബാന്‍ നേതാവ് റഹീമുല്ല ഹഖാനി ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ഐ.എസ്

AUGUST 12, 2022, 9:12 AM

കാബൂൾ: താലിബാൻ നേതാവും പുരോഹിതനുമായ ഷെയ്ഖ് റഹീമുല്ല ഹഖാനി ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 

കാബൂളിലെ സ്കൂളിൽ നടന്ന ചാവേർ സ്‌ഫോടനത്തിലാണ് മരണം. കൊലപാതകം താലിബാൻ വക്താവ് ബിലാൽ കരിമി സ്ഥിരീകരിച്ചു.കാബൂളിൽ ഷെയ്ഖ് റഹീമുല്ല ഹഖാനി നടത്തുന്ന സ്‌കൂളിലാണ് സംഭവം. ആക്രമണത്തിന്റെ  ഉത്തരവാദിത്തം ഐ.എസ്.ഐ.എസ് ഏറ്റെടുത്തു..

നേരത്തെ ഇസ്‌ലാമിക് സ്റ്റേറ്റ്‌സിനെതിരെ തുടര്‍ച്ചയായി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയയാള്‍ കൂടിയാണ് താലിബാന്‍ പുരോഹിതനായ ഹഖാനി.

vachakam
vachakam
vachakam

കാൽ നഷ്ടപ്പെട്ട ഒരാൾ കൃത്രിമ കാലിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തുക്കൾ പൊട്ടിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

താലിബാന്റെ ഏറ്റവും വലിയ വക്താക്കളിൽ  ഒരാളാണ് ഹഖാനി. 2020 ൽ വടക്കൻ പാകിസ്ഥാൻ നഗരമായ പെഷവാറിൽ നടന്ന വലിയ സ്‌ഫോടനം ഉൾപ്പെടെയുള്ള നിരവധി  ആക്രമണങ്ങളിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam