റിയാദ്: സന്ദര്‍ശന വിസയില്‍ റിയാദിലെ മകളുടെ അടുത്തെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം മേവള്ളൂര്‍ വെള്ളൂര്‍ ചാമക്കാലയില്‍ വീട്ടില്‍ തച്ചേത്തുപറമ്പില്‍ വര്‍ക്കി ജോസാണ് മരിച്ചത്. 61 വയസായിരുന്നു.
അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ മകള്‍ പിങ്കിയുടെ അടുത്ത് എത്തിയതായിരുന്നു അദ്ദേഹം. നാല് മാസം മുമ്പാണ് സന്ദര്‍ശന വിസയില്‍ വര്‍ക്കി റിയാജിലെത്തിയത്. 20 ദിവസം മുമ്പ് മസ്തിഷ്‌കാഘാതമുണ്ടായതിനെ തുടര്‍ന്ന് കിങ് ഖാലിദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അന്ത്യം സംഭവിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്