റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ലാഭവിഹിതം 800 കോടി റൂബിള്‍ ; രാജ്യത്തെത്തിക്കാനാകാതെ പൊതുമേഖല എണ്ണക്കമ്പനികള്‍

MAY 29, 2022, 10:29 AM

റഷ്യൻ  എണ്ണപ്പാടങ്ങളിലെ നിക്ഷേപത്തിന്റെ ലാഭം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനാകാതെ പൊതുമേഖലാ എണ്ണക്കമ്പനികൾ. റഷ്യയ്ക്ക് മേൽ പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം കാരണം, ലഭിച്ച ലാഭവിഹിതം 800 ബില്യൺ റുബിളാണ് (125.49 ദശലക്ഷം യുഎസ് ഡോളർ).

റഷ്യയിലെ സൈബീരിയയിലെ രണ്ട് എണ്ണപ്പാടങ്ങളിൽ ഓയിൽ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നിവയുടെ കൺസോർഷ്യം നടത്തിയ നിക്ഷേപത്തിൽ നിന്നുള്ള ലാഭവിഹിതമാണ് ഈ 800 കോടി റൂബിൾസ്.

സൈബീരിയയിലെ വന്‍കോര്‍നെഫ്‌റ്റ് എണ്ണപ്പാടത്ത് 23.9ശതമാനം ഓഹരിയും ടാസ്‌യുരിയാക്ക് എണ്ണപ്പാടത്ത് 29.9 ശതമാനം ഓഹരിയുമാണ് പൊതുമേഖല എണ്ണ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിനുള്ളത്.

vachakam
vachakam
vachakam

ടാസ്‌യുരിയാക്ക് എണ്ണപ്പാടത്ത് നിന്നുള്ള ഡിവിഡന്‍റ് കാല്‍ വര്‍ഷം കൂടുമ്പോഴും വന്‍കോര്‍നെഫ്‌റ്റ് എണ്ണപ്പാടത്തുനിന്നുള്ള വിഹിതം അരവര്‍ഷം കൂടുമ്പോഴുമാണ് ലഭിക്കുന്നത്. സ്വിഫ്റ്റില്‍ നിന്നുള്ള ക്ലിയറന്‍സ് ലഭിക്കാത്തത് കൊണ്ട് ഡിവിഡന്‍റ് റഷ്യന്‍ ബാങ്കില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കാന്‍ പറ്റുന്നില്ലെന്ന് ഓയില്‍ ഇന്ത്യയുടെ ഫിനാന്‍സ് വിഭാഗം മേധാവി ഹരീഷ് മാധവ് പറഞ്ഞു.

രാജ്യാന്തര തലത്തില്‍ ബാങ്കുകള്‍ തമ്മില്‍ ഇടപാടുകള്‍ നടത്തുന്നതിനുള്ള സംവിധാനമാണ് സ്വിഫ്‌റ്റ്. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് അധിപത്യമുള്ള സ്വിഫ്റ്റില്‍ റഷ്യന്‍ ബാങ്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഫെബ്രുവരി 24ന് റഷ്യന്‍ സേന യുക്രൈനില്‍ അധിനിവേശം നടത്തിയതിന് ശേഷം അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്‌ക്ക് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam