തായ്പേയ്: തായ്വാന് കടലിടുക്കില്‍ ചൈന നടത്തിയ സംയുക്ത സൈനികാഭ്യാസത്തിനിടെ 68 യുദ്ധവിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് തായ്വാന്. 13 യുദ്ധക്കപ്പലുകളും സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് തായ്വാന് കുറ്റപ്പെടുത്തി.
'കമ്യൂണിസ്റ്റ് സൈന്യം കടലിടുക്കിലെ അതിര്‍ത്തി മറികടന്നത് മനപൂര്‍വമാണ്. തായ്വാന്റെ കടലിലും ആകാശത്തിലും ശല്യം സൃഷ്ടിക്കാനാണിത്. ഇതിനെ ഞങ്ങള്‍ അപലപിക്കുന്നു,' തായ്വാന് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന് സന്ദര്‍ശനത്തെ എതിര്‍ക്കാന്‍ ആരംഭിച്ച സംയുക്ത സൈനികാഭ്യാസമാണ് ചൈന കടലിടുക്കില്‍ തുടരുന്നത്. കൂടുതല്‍ യുദ്ധവിമാനങ്ങളും കപ്പലുകളും അഭ്യാസത്തിലേക്ക് ചൈന എത്തിച്ചിട്ടുണ്ട്. തായ്വാന്റെ സംരക്ഷണത്തിന് നാല് യുദ്ധക്കപ്പലുകള്‍ യുഎസ് ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്