താജിക്കിസ്ഥാന്‍: താജിക്കിസ്ഥാനില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മധ്യേഷ്യയിലെ താജിക്കിസ്ഥാനില്‍ ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) പ്രകാരം 170 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.എന്നാല്‍, ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ച തെക്കന്‍ ഇക്വഡോറിലും വടക്കന്‍ പെറുവിലും മാരകമായ ഭൂകമ്പം ഉണ്ടായതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ ഭൂകമ്പം ഉണ്ടായത്. ഇക്വഡോറിലും വടക്കന്‍ പെറുവിലും കുറഞ്ഞത് 15 പേര്‍ മരിച്ചു.
യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, ഇക്വഡോറിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്വായാക്വിലില്‍ നിന്ന് ഏകദേശം 50 മൈല്‍ (80 കിലോമീറ്റര്‍) തെക്ക് പസഫിക് തീരത്തിനടുത്താണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ഭൂകമ്പത്തില്‍ പെറുവില്‍ ഒരാളും ഇക്വഡോറില്‍ 14 പേരും മരിച്ചു, 126 പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്തു.
Earthquake of Magnitude:4.4, Occurred on 19-03-2023, 11:31:25 IST, Lat: 37.85 & Long: 73.47, Depth: 170 Km ,Location: Tajikistan for more information Download the BhooKamp App https://t.co/Y2bNnSa7Li@Indiametdept @ndmaindia @Dr_Mishra1966 @Ravi_MoES @OfficeOfDrJS pic.twitter.com/sqmekkEKbM
— National Center for Seismology (@NCS_Earthquake) March 19, 2023
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്