ഇസ്ലാമാബാദ്: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടിയെ തുടര്‍ന്ന് 400,000 ല്‍ അധികം അഫ്ഗാനികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെന്ന് പാകിസ്ഥാന്‍.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദും ആളുകള്‍ പാകിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ വിവരം സ്ഥിരീകരിച്ചു. ഭൂരിഭാഗം പേരും ടോര്‍ഖാമിന്റെയും സ്പിന്‍ ബോള്‍ഡാക്കിന്റെയും അതിര്‍ത്തി കടന്നാണ് നാട്ടിലേക്ക് മടങ്ങിയെത്തിയതെന്ന് സബിഹുള്ള പറഞ്ഞു.
മതിയായ രേഖകളില്ലാത്ത എല്ലാവരും ഒക്ടോബര്‍ 31 ന് അകം രാജ്യം വിടണമെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യപ്പെടുമെന്നും പാക് അധികാരികള്‍ അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. ഏകദേശം 1.7 ദശലക്ഷം അഫ്ഗാനികളാണ് പാകിസ്ഥാനില്‍ താമസിച്ചിരുന്നത്.
അഭയാര്‍ത്ഥികളായി രജിസ്റ്റര്‍ ചെയ്ത മറ്റ് 1.4 ദശലക്ഷം അഫ്ഗാനികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ പറയുന്നു. മതിയായ രേഖകളില്ലാത്ത ആളുകളെ മാത്രമാണ് ഇപ്പോള്‍ പുറത്താക്കുന്നതെന്ന് പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
1980 കളില്‍, സോവിയറ്റ് അധിനിവേശകാലത്ത് ദശലക്ഷക്കണക്കിന് അഫ്ഗാനികളാണ് അയല്‍രാജ്യമായ പാകിസ്ഥാനിലേക്ക് പലായനം ചെയ്തത്. 2021 ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിനുശേഷം വീണ്ടും കൂട്ടപ്പലായനമുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്