ശക്തമായ മഴയെ തുടർന്ന് സെൻട്രൽ കൊളംബിയയിലെ ഹൈവേയിൽ ബസിലേക്കും മറ്റ് രണ്ട് വാഹനങ്ങളിലേക്കും മണ്ണിടിഞ്ഞു വീണ് അപകടം. അപകടത്തിൽ ചുരുങ്ങിയത് 34 പേർ മരിച്ചു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
33 പേർ സഞ്ചരിച്ച ബസും ആറ് യാത്രക്കാരുണ്ടായിരുന്ന കാറും രണ്ട് പേരുള്ള ബൈക്കുമാണ് അപകടത്തിൽപെട്ടത് എന്നാണ് പുറത്തു വരുന്ന വിവരം. ബസ് പൂർണമായും മണ്ണിനടിയിലായി. 70 പേർ അടങ്ങുന്ന സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്.
ലാലിന പ്രതിഭാസത്തെ തുടർന്നാണ് ശക്തമായ മഴയും മണ്ണിടിച്ചിലും ഉണ്ടായതെന്ന് കൊളംബിയൻ ദേശീയ അടിയന്തര മാനേജ്മെന്റ് ഏജൻസി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്