ഖാര്‍ത്തൂം: സുഡാനും ദക്ഷിണ സുഡാനും അവകാശമുന്നയിക്കുന്ന തര്‍ക്ക മേഖലയില്‍ ഞായറാഴ്ച നടന്ന കനത്ത പോരാട്ടത്തില്‍ യുഎന്‍ സമാധാന സേനാംഗം ഉള്‍പ്പെടെ 32 പേര്‍ കൊല്ലപ്പെട്ടു.
അബൈ ഭരണമേഖലയുടെ തെക്ക് ഭാഗത്തുള്ള രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരായ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ സാധാരണക്കാരും സമാധാന സേനയില്‍ സേവനമനുഷ്ഠിക്കുന്ന ഒരു ഘാന സൈനികനും മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റെന്നും അബൈ ഇന്‍ഫര്‍മേഷന്‍ മന്ത്രി ബോലിസ് കുച്ച് പറഞ്ഞു.
മാര്‍ച്ചില്‍ ദക്ഷിണ സുഡാന്‍ തര്‍ക്ക പ്രദേശത്തേക്ക് സൈന്യത്തെ വിന്യസിച്ചതിന് ശേഷം അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷം ശമിപ്പിക്കാന്‍ അബൈയ്ക്കായുള്ള യുഎന്‍ ഇടക്കാല സുരക്ഷാ സേനയുടെ ഭാഗമായി അന്താരാഷ്ട്ര സൈനികരെ അലീല്‍, റം അമീര്‍ കൗണ്ടികളിലേക്ക് അയച്ചു. 2024 നവംബര്‍ 15 വരെ യുഎന്‍ സേന പ്രദേശത്ത് തുടരാന്‍ കഴിഞ്ഞ ആഴ്ച സെക്യൂരിറ്റി കൗണ്‍സില്‍ ഏകകണ്ഠമായി വോട്ട് ചെയ്തിരുന്നു.
ഏപ്രില്‍ പകുതിയോടെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഇതുവരെ 9,000 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി യുഎന്‍ പറയുന്നു, ദശലക്ഷക്കണക്കിന് ആളുകളാണ് പ്രദേശത്തുനിന്നും പലായനം ചെയ്തത്.
പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച 2005 ലെ സമാധാന ഉടമ്പടിക്ക് ശേഷം ദക്ഷിണ സുഡാന്‍, സുഡാനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത് മുതല്‍ എണ്ണ സമ്പന്നമായ അബൈ മേഖലയുടെ നിയന്ത്രണത്തിന് ഇരു രാജ്യങ്ങളും പോരടിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്