ഗാസ: ഇസ്രായേല്‍ സേനയും ഹമാസും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്ന ഗാസ മുനമ്പിലെ ആശുപത്രിയില്‍ നിന്ന് മാസം തികയാതെ ജനിച്ച 31 ശിശുക്കളെ ഒഴിപ്പിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വടക്കന്‍ ഗാസയിലെ അല്‍-ഷിഫ ആശുപത്രിയില്‍ നിന്ന് ഗാസ മുനമ്പിലെ തെക്ക് ഭാഗത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് കുഞ്ഞുങ്ങളെ മാറ്റിയതായി ലോകാരോഗ്യ സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അല്‍-ഷിഫ ആശുപത്രിയില്‍ ഹമാസിന്റെ രഹസ്യ കേന്ദ്രമുണ്ടെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ഇവരെ കണ്ടെത്തുന്നതിനായി സൈന്യം ആശുപത്രിയില്‍ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ആരോപണം ഹമാസും ആശുപത്രി അധികൃതരും നിഷേധിച്ചിരുന്നു.
പാലസ്തീന്‍ റെഡ് ക്രസന്റ് വിതരണം ചെയ്ത ആറ് ആംബുലന്‍സുകളിലായാണ് ശിശുക്കളെയെല്ലാം കൊണ്ടുപോയതെന്ന് ആരോഗ്യ ഏജന്‍സി അഭിപ്രായപ്പെട്ടു.
വൈദ്യുതിയുടെ അഭാവവും ആശുപത്രിയിലെ സുരക്ഷാ അപകടങ്ങളും കാരണം മാസം തികയാതെയും ഭാരക്കുറവുമുള്ള ഈ കുഞ്ഞുങ്ങളെ അല്‍-ഷിഫയിലെ നവജാതശിശു വിഭാഗത്തില്‍ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുന്നതായും ലോകാരോഗ്യ സംഘടന പറഞ്ഞു. ഒഴിപ്പിക്കല്‍ നടക്കുന്നതിന് ഒരു ദിവസം മുമ്പ് രണ്ട് ശിശുക്കള്‍ ആശുപത്രിയില്‍ മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്