ഓസ്‌ട്രേലിയയിൽ ‘ഖലിസ്ഥാൻ’ അക്രമത്തിൽ 3 പേർ കൂടി അറസ്റ്റിൽ

MARCH 30, 2023, 3:33 PM

മെല്‍ബണ്‍:  ജനുവരി അവസാനം ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഖാലിസ്ഥാന്‍ അനുകൂലികളും ഇന്ത്യന്‍ പ്രകടനക്കാരും തമ്മില്‍ ഉണ്ടായ അക്രമാസക്തമായ കലഹങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഓസ്ട്രേലിയന്‍ സ്റ്റേറ്റ് വിക്ടോറിയ പോലീസ് വ്യാഴാഴ്ച അറിയിച്ചു.

ജനുവരി 29 ന് ഫെഡറേഷന്‍ സ്‌ക്വയറില്‍ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് മെല്‍ബണ്‍ ഈസ്റ്റ് നെയ്ബര്‍ഹുഡ് പോലീസ് ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് വിക്ടോറിയ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഏറ്റവും പുതിയ അറസ്റ്റോടെ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്.

ജനുവരി 29 ന് ഫെഡറേഷന്‍ സ്‌ക്വയറില്‍ നടന്ന ഖാലിസ്ഥാന്‍ റെഫറണ്ടം പരിപാടിയില്‍ പോലീസ് പങ്കെടുത്തിരുന്നു. ഉച്ചയ്ക്ക് 12.45 നും വൈകുന്നേരം 4.30 നും രണ്ട് വഴക്കുകള്‍ പൊട്ടിപ്പുറപ്പെട്ടു. അന്വേഷണം തുടരുകയാണെന്നും ഇന്നു മുതല്‍ കൂടുതല്‍ കുറ്റവാളികളെ കണ്ടെത്താനും പിടികൂടാനും അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam