റോം: റോമിന്റെ പ്രാന്തപ്രദേശത്തുള്ള ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീപിടിത്തത്തെത്തുടര്‍ന്ന്, 200 ഓളം രോഗികളുണ്ടായിരുന്ന ടിവോലിയിലെ സാന്‍ ജിയോവാനി ഇവാഞ്ചലിസ്റ്റാ ആശുപത്രി ഒറ്റരാത്രികൊണ്ട് ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച (പ്രാദേശിക സമയം) രാത്രി 11 മണിയോടെ താഴത്തെ നിലയിലെ അത്യാഹിത വിഭാഗത്തില്‍ പടര്‍ന്ന തീ ഉടന്‍ തന്നെ മറ്റ് പ്രദേശങ്ങളിലേക്കും പടരുകയായിരുന്നു. തുടര്‍ന്ന്, കെട്ടിടം മുഴുവന്‍ കനത്ത പുകയില്‍ മൂടിയതായി ചീഫ് പ്രോസിക്യൂട്ടര്‍ ഫ്രാന്‍സെസ്‌കോ മെന്‍ഡിറ്റോ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
76 നും 86 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. നാലാമത്തെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് കണ്ടെടുത്തു. എന്നാല്‍, തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് ഇയാള്‍ മരിച്ചിരിക്കാമെന്നാണ് കരുതുന്നത്.
ഒഴിപ്പിച്ചവരില്‍ ഒരു ഗര്‍ഭിണിയും നിരവധി കുട്ടികളും ഉള്‍പ്പെടെ 193 രോഗികളുണ്ട്. അവരില്‍ ചിലര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും അവരെ ആംബുലന്‍സുകളില്‍ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടത്തിന്റെ വ്യാപ്തിയും ഇനിയും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്