ഇന്തോനേഷ്യയിൽ ബോട്ട്  മുങ്ങി 25 പേരെ കാണാതായി

MAY 29, 2022, 11:20 AM

ഇന്തോനേഷ്യയിലെ സെൻട്രൽ സുലവേസി പ്രവിശ്യയിലെ മകാസർ കടലിടുക്കിൽ ബോട്ട് മുങ്ങി കാണാതായ 25 പേർക്കായി തിരച്ചിൽ തുടരുന്നു. 

വ്യാഴാഴ്ച രാവിലെ മകാസറിലെ തുറമുഖത്തുനിന്ന് പാങ്കെപ് റീജൻസിയിലെ കൽമാസ് ദ്വീപിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ബോട്ട് മുങ്ങിയത്. മോശം കാലാവസ്ഥയാണ് അപകട കാരണം.

ബോട്ടിൽ 42 പേരുണ്ടായിരുന്നുവെന്ന് സൗത്ത് സുലവേസി നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസി തലവൻ ജുനൈദി പറഞ്ഞു. സംഭവസമയത്ത് കടലിൽ ഉണ്ടായിരുന്ന രണ്ട് ടഗ് ബോട്ടുകൾ ഉൾപ്പെടെ 17 പേരെ  രക്ഷപ്പെടുത്തി.

vachakam
vachakam
vachakam

രണ്ട് ഫെറികളും ഒരു സെർച്ച് ആൻഡ് റെസ്ക്യൂ ബോട്ടും പ്രാദേശിക മത്സ്യബന്ധന ബോട്ടുകളും ചേർന്നാണ് കാണാതായ യാത്രക്കാർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തുന്നത്.

17,000-ലധികം ദ്വീപുകളുള്ള ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ ഫെറി ദുരന്തങ്ങൾ സാധാരണമാണ്. 2018 ൽ, 200 ഓളം ആളുകളുമായി പോയ  ഫെറി വടക്കൻ സുമാത്ര പ്രവിശ്യയിലെ  അഗ്നിപർവ്വത ഗർത്ത തടാകത്തിൽ മുങ്ങി 167 പേർ മരിച്ചിരുന്നു 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam