മയക്കുമരുന്ന് കേസില്‍ ബാസ്‌കറ്റ്‌ബോള്‍ താരം ബ്രിട്ട്‌നി ഗ്രൈനറിന് റഷ്യയില്‍ 9 വര്‍ഷം തടവ് ശിക്ഷ

AUGUST 5, 2022, 12:53 AM

മോസ്‌കോ: പ്രമുഖ ഡബ്ല്യുഎന്‍ബിഎ താരവും രണ്ട് ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവുമായ ബ്രിട്ട്‌നി ഗ്രൈനറിന് മയക്കുമരുന്ന് കേസില്‍ റഷ്യന്‍ കോടതി 9 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ക്രിമിനല്‍ സ്വഭാവമുള്ള കുറ്റമാണ് ഗ്രൈനര്‍ ചെയ്തതെന്നും നിരോധിത മരുന്നുകള്‍ അനധികൃതമായി കടത്തിയതിനും സൂക്ഷിച്ചതിനും തെളിവുണ്ടെന്നും ജഡ്ജ് വിധിന്യായത്തില്‍ വ്യക്തമാക്കി.

യുഎസിലെ ഹൂസ്റ്റണ്‍ സ്വദേശിനിയായ ഗ്രൈനര്‍ അഞ്ച് മാസം മുന്‍പാണ് റഷ്യയില്‍ പിടിയിലായത്. ഫീനിക്‌സ് മെര്‍ക്കുറിക്ക് വേണ്ടി ഡബ്ല്യുഎന്‍ബിഎയില്‍ കളിക്കുന്ന ഗ്രൈനര്‍, ഓഫ് സീസണ്‍ കളിക്കാനായി റഷ്യയിലെത്തിയതായിരുന്നു. ഖിംകിയിലെ ഷെറമെേ്ട്യവോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായ താരത്തില്‍ നിന്ന് ഹാഷിഷ് ഓയില്‍ നിറച്ച ക്രാട്രിഡ്ജുകള്‍ പിടിച്ചെടുത്തു. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ഗ്രൈനറിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam