ടോക്കിയോ: രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തിയതിന് ശേഷം മധ്യ ജപ്പാനിലെ ഒരു വീടിനുള്ളില്‍ മണിക്കൂറുകളോളം ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടിയതായി വെള്ളിയാഴ്ച പുലര്‍ച്ചെ പോലീസ് പറഞ്ഞു. റൈഫിളും കത്തിയും മറ്റ് ആയുധങ്ങളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
ടിബിഎസ് ടെലിവിഷനില്‍ ഇയാളെ പിടികൂടി പോലീസ് വാഹനത്തില്‍ കയറ്റുന്നതു കാണിച്ചു. ഇയാളെ ഔപചാരികമായി അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് വെള്ളിയാഴ്ച രാവിലെ കോടതി വാറണ്ട് നേടിയതായി എന്‍എച്ച്‌കെ ടെലിവിഷന്‍ അറിയിച്ചു.
പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു, എന്നാല്‍ ഔപചാരിക അറസ്റ്റിന് മുമ്പ് വിശദാംശങ്ങള്‍ പുറത്തുവിട്ടില്ല. അക്രമി തന്റെ മകനാണെന്നും അവന്റെ പിതാവ് സിറ്റി അസംബ്ലി ചെയര്‍മാനാണെന്നും രക്ഷപ്പെട്ട രണ്ട് സ്ത്രീകളില്‍ ഒരാള്‍ പോലീസിനോട് പറഞ്ഞതായി NHK പബ്ലിക് ടെലിവിഷന്‍ പറഞ്ഞു.
നാഗാനോ പ്രിഫെക്ചറിലെ നകാനോ നഗരത്തില്‍ ഒരു സ്ത്രീയ്ക്ക് കുത്തേറ്റതായ കോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ പ്രതി വെടിവച്ചതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു. പ്രതിയുടെ ഐഡന്റിറ്റി സംബന്ധിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് പോലീസ് പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്