ഡൊണെറ്റ്‌സ്‌കില്‍ റോഡ് അപകടത്തില്‍ റഷ്യന്‍ സൈനികരടക്കം 16 പേര്‍ മരിച്ചു

DECEMBER 7, 2022, 5:07 PM

മോസ്‌കോ: ഉക്രെയ്‌നിലെ റഷ്യന്‍ നിയന്ത്രിത മേഖലയായ ഡൊണെറ്റ്‌സ്‌കിലുണ്ടായ വാഹനാപകടത്തില്‍ 16 മരണം. റഷ്യന്‍ സൈനികരും അപകടത്തില്‍ മരിച്ചിട്ടുണ്ട്. ടി-0517 ഹൈവേയില്‍ ടോറെസിനും ഷാക്ടാര്‍ക്കിനും ഇടയ്ക്കാണ് അപകടമുണ്ടായത്. 

നാലു യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ അതീവ ദുഖമുണ്ടെന്ന് റഷ്യ നിയമിച്ച മേഖലാ ഭരണാധികാരി പ്രസ്താവിച്ചു. കിഴക്കന്‍ ഉക്രെയ്‌നിലെ ഡൊണെറ്റ്‌സ്‌കില്‍ മാസങ്ങളായി റഷ്യ-ഉക്രെയ്ന്‍ സൈനികര്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam