ധാക്ക: ബംഗ്ലാദേശില്‍ ബസപകടത്തില്‍ 16 പേര്‍ക്ക് ദാരുണാനന്ത്യം. ഞായറാഴ്ച രാവിലെയാണ് സംഭവം. ബംഗ്ലാദേശിലെ മദാരിപൂരിലെ ഷിബ്ചാര്‍ ഉപസിലയിലെ കുതുബ്പൂര്‍ പ്രദേശത്ത് നിന്നും ധാക്കയിലേക്ക് പോയ ബസ് പദ്മ പാലത്തിലേക്കുള്ള അപ്രോച്ച് റോഡില്‍ നിന്ന് തെന്നിമാറി ഒരു കുഴിയിലേക്ക് മറിയുകയായിരുന്നു. സംഭവത്തില്‍ 16 പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അഗ്‌നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണെന്ന് ഷിബ്ചാര്‍ ഹൈവേ പോലീസ് സ്റ്റേഷന്‍ ഒസി അബു നയീം എംഡി മൊഫസല്‍ ഹഖ് പറഞ്ഞു, പരിക്കേറ്റവരെ അവരുടെ പരിക്കിന്റെ തീവ്രതയെ അടിസ്ഥാനമാക്കി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇമാദ് പരിബഹാന്‍ ബസിന്റെ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് കുഴിയിലേക്ക് മറിഞ്ഞതെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി മദാരിപൂര്‍ പോലീസ് സൂപ്രണ്ട് എംഡി മസൂദ് ആലം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്