സൗദി അറേബ്യയിൽ 1,024 പേർക്ക് കോവിഡ്

JULY 22, 2021, 5:14 AM

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,024 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ  ആകെ രോഗബാധിതരുടെ എണ്ണം 513,284 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ 12 പേരുടെ മരണം കോവിഡ് മൂലമാണെന്നാണ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ  8,115 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധ മൂലം ജീവൻ നഷ്ടമായത്. 

രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ  1,091 പേരുടെ രോഗം ഭേദമായിട്ടുണ്ട്.ഇതോടെ കോവിഡിൽ നിന്നും മുക്തി നേടിയവരുടെ ആകെ എണ്ണം 494,264  ആയി ഉയർന്നു.രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ്  23,113,786 ഡോസായി ഉയർന്നിട്ടുണ്ട് 

vachakam
vachakam
vachakam

റിയാദിൽ 302 കോവിഡ് കേസുകളും മക്ക-188, കിഴക്കന്‍ പ്രവിശ്യ-176, അസീര്‍-143, ജീസാന്‍-69, അല്‍ഖസീം-59, മദീന-49, നജ്‌റാന്‍-45, ഹായില്‍-43, അല്‍ബാഹ-25, തബൂക്ക്-20, വടക്കന്‍ അതിര്‍ത്തി മേഖല-17, അല്‍ജൗഫ്-6 എന്നിങ്ങനെയാണ് വിവിധ ഇടങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചത്. 

English summary: 1,024 new covid cases reported in Saudi Arabia 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam