തട്ടുകട സ്റ്റൈൽ ഉഴുന്നു വട

JANUARY 18, 2021, 4:23 PM

ആവശ്യമുള്ള സാധങ്ങൾ: 

ഉഴുന്ന് – അര കിലോ, 

അരിപ്പൊടി – രണ്ട്   ടേബിൾ സ്പൂൺ, 

vachakam
vachakam
vachakam

ചോറ്  രണ്ട് ടേബിള്‍ സ്പൂണ്‍,  

കുരുമുളക് ചെറുതായി പൊടിച്ചത് –  നാലു ടീ സ്പൂൺ, 

കറിവേപ്പില, പച്ചമുളക്, ഇഞ്ചി,   ഉപ്പ്, വെളിച്ചെണ്ണ എന്നിവ ആവശ്യത്തിന്   

vachakam
vachakam
vachakam

ഉണ്ടാക്കുന്ന വിധം:  

ഉഴുന്ന് രണ്ടുമണിക്കൂർ കുതിർക്കുക. കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചെറുതായി  അരിയുക. ഒട്ടും വെള്ളം ചേർക്കാതെ, നല്ല മയത്തിൽ ഉഴുന്ന് അരച്ചെടുക്കണം. മിക്സിയില്‍  വെള്ളമില്ലാതെ ചോറും ചേര്‍ത്ത് അരച്ചെടുക്കുക. ഇതിൽ  അരിഞ്ഞുവച്ച ചേരുവകളും പാകത്തിന് ഉപ്പും  കുരുമുളക് ചെറുതായി പൊടിച്ചതും ചേർത്ത് നന്നായി  യോജിപ്പിക്കുക. 

അവസാനം അരിപ്പൊടി വിതറി  മെല്ലെ ഇളക്കി യോജിപ്പിക്കുക. (വടയ്ക്ക് നല്ല  കരുകരുപ്പ് കിട്ടാനാണ് സ്വല്പം അരിപ്പൊടി  ചേർക്കുന്നത്.) മാവ് അരച്ചുകഴിഞ്ഞാൽ  കഴിയുന്നതും വേഗം വട ഉണ്ടാക്കണം.  വെളിച്ചെണ്ണ ചൂടാവാൻ വെക്കുക. ഇനി വട  ഷേപ്പ് ചെയ്ത് എണ്ണയിലിടാം. വട ഷേപ്പ്  ചെയ്യാൻ തുടങ്ങുതിനുമുൻപ് ഒരു പാത്രത്തിൽ കുറച്ചു  വെള്ളം അടുത്തു വയ്ക്കുക. മാവ് എടുക്കുന്നതിനുമുൻപ്  അദ്യം കൈപ്പത്തി രണ്ടും വെള്ളത്തിൽ മുക്കുക. കുറച്ചു മാവെടുത്ത്  കൈവെള്ളയിൽ വച്ച് ഒന്നമർത്തി നടുക്കൊരു  ദ്വാരമുണ്ടാക്കുക. ഇത് ഷെയിപ്പ് നഷ്ടപ്പെടാതെ  മറ്റേകയ്യിലേക്ക് മറിച്ചശേഷം ഉടനെ ചൂടായ  എണ്ണയിലേക്ക് വഴുക്കിയിറക്കുക. വീണ്ടും കൈകൾ വെള്ളത്തിൽ മുക്കുക, അടുത്ത വട  റെഡിയാക്കി എണ്ണയിടുക. ഉഴുന്നുവട മൂത്തുകിട്ടാൻ കുറച്ചു  സമയമെടുക്കും. നന്നായി മൊരിഞ്ഞിട്ടേ  കോരിയെടുക്കാവൂ. 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam