ടൊമാറ്റോ സൂപ്പ്: റോസി ജോൺ

SEPTEMBER 29, 2020, 11:14 AM

ചേരുവകകൾ വെളിച്ചെണ്ണ  - 1 ടേബിൾ സ്പൂൺബട്ടർ - 1 ടേബിൾ സ്പൂൺസവാള - 1 (മീഡിയം)കോൺ സ്റ്റാർച്ച് - 1 ടേബിൾ സ്പൂൺവെളുത്തുള്ളി - 4 എണ്ണംഇഞ്ചി - 1 ചെറുത് കഷണംതക്കാളി - 1 വലുത്കാരറ്റ്  - 1 ചെറുത്കുരുമുളക്  - 10 എണ്ണംബ്രെഡ്  - 1 കഷണംചതച്ച കുരുമുളക്  - 1 ടേബിൾ സ്പൂൺപഞ്ചസാര - 1 ടേബിൾ സ്പൂൺഫ്രഷ്  ക്രീം  - ആവശ്യത്തിന്ഉണ്ടാക്കുന്ന വിധം

ഒരു പ്രഷർകുക്കർ വെച്ച് ഒരു സ്പൂൺ   ഒലീവ് ഓയിലും അത്രയും തന്നെ ബട്ടറും ഇട്ട് വെളുത്തുള്ളിയും ഇഞ്ചിയും ഉള്ളിയും ചെറുതായിട്ടരിഞ്ഞത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ഒരു ചെറിയ കാരറ്റ് കൂടി ചെറുതായി മുറിച്ചത് ചേർത്ത് വീണ്ടും ഇളക്കുക. അതിനുശേഷം വലിയ ഒരു തക്കാളി അരിഞ്ഞതു കൂട്ടിച്ചേർത്ത് നല്ലവണ്ണം വഴറ്റുക. എന്നിട്ട് ഒരു കപ്പ് വെള്ളവും ഉപ്പും കൂട്ടിച്ചേർത്ത് 2 വിസിൽ കേൾപ്പിക്കുക. ഇത് തണുത്തതിനു ശേഷം മിക്സിയിൽ അരച്ചെടുക്കു. അരച്ച മിശ്രതത്തിലേക്ക് 3 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. കട്ടി കുറവാണെങ്കിൽ ഒരു സ്പൂൺ കോൺഫ്ളവർ പൗഡർ കലക്കി ചേർക്കാം. എന്നിട്ട് വലിയ അരിപ്പയിൽ അരിച്ചെടുക്കു. പൊട്ടിച്ച പെപ്പറും  ബേ ലീഫും ഇട്ട് ഒന്നുകൂടി തിളപ്പിക്കുക. ഒരു പീസ് ബ്രഡ് ചെറുതായി മുറിച്ച് തവയിൽ വെച്ച് ക്രിസ്പ് ആയി വറുത്തെടുക്കുക. സൂപ്പ് ബൗളിൽ എടുത്ത് വറുത്തെടുത്ത ബ്രഡ് പീസ് ഇട്ട് ലാസ്റ്റിൽ ഫ്രഷ് ക്രീം മേളിൽ ഇട്ട് ഉപയോഗിക്കണം