ചായക്കടയിലെ സുഖിയൻ 

JANUARY 27, 2021, 10:32 PM

ആവശ്യമുള്ള സാധനങ്ങൾ

ചെറുപയർ – 1/2 കിലോ

ശർക്കര. – 350 ഗ്രാം

vachakam
vachakam
vachakam

ജീരകം. – 1 ടീസ്പൂൺ

ഏലയ്ക്ക – 5 എണ്ണം

അരിപ്പൊടി – 5 ടീസ്പൂൺ

vachakam
vachakam
vachakam

മൈദാ – 200 ഗ്രാം

എണ്ണ – വറുക്കാൻ ആവശ്യത്തിന്

പഞ്ചസാര. – 2 ടീസ്പൂൺ

സോഡാപ്പൊടി – 2 നുള്ള്

ഫുഡ് കളർ (മഞ്ഞ)- 1/4 ടീസ്പൂൺ(മഞ്ഞൾപൊടി ആണെങ്കിലും മതി)

തയ്യാറാക്കുന്ന വിധം

ആദ്യം ചെറുപയർ നന്നായി കഴുകി വാരി മുക്കാൽ വേവിൽ വേവിച്ചെടുക്കുക.(വെള്ളമുണ്ടെങ്കിൽ വാർത്തെടുക്കുക).അതിനുശേഷം ശർക്കര പൊടിച്ചു വെള്ളമൊഴിച്ചു ശർക്കര പാനി ഉണ്ടാക്കുക.ശർക്കര പാനി കുറുകി വരുമ്പോൾ അതിലേയ്ക്ക് ജീരകവും ഏലയ്ക്കയും പൊടിച്ചു ചേർക്കുക.അതിനുശേഷം വാർത്തുവെച്ചിരിക്കുന്ന ചെറുപയർ ശർക്കര പാനിയിലേയ്ക്ക് ചേർത്തിളക്കുക.

ശർക്കര പാനി കൂടുതൽ ഉണ്ടെങ്കിൽ പറ്റി വരുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കുക.നന്നായി മുറുകി വരുമ്പോൾ വാങ്ങി വെയ്ക്കാം.അല്പം ചൂടാറിയതിനു ശേഷം അരിപ്പൊടി വിതറി നന്നായി ഇളക്കുക.അതിനുശേഷം ഓരോ ചെറിയ ഉരുളകളാക്കി വെയ്ക്കുക.ഇനി മുക്കിപ്പൊരിക്കാനുള്ള മാവ് ഉണ്ടാക്കണം. 

അതിനായി മൈദയും, പഞ്ചസാരയും ,സോഡാപ്പൊടിയും മഞ്ഞ കളർപൊടിയും (കളർപൊടി ഇല്ലെങ്കിൽ അല്പം മഞ്ഞൾപൊടി ചേർത്താലും മതി)ചേർത്ത് വെള്ളമൊഴിച്ചു മുക്കി വറുക്കാൻ പാകത്തിന് നന്നായി മിക്സ് ചെയ്തു വെക്കുക.അതിനുശേഷം ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് നന്നായി ചൂടായികഴിയുമ്പോൾ ഓരോരോ ഉരുളകൾ കോട്ടിയ മാവിൽ മുക്കി എണ്ണയിൽ നന്നായി വറുത്തു കോരുക.അധികം മൂപ്പിക്കരുത് വറുത്തു കോരുമ്പോൾ മഞ്ഞ കളറിൽ തന്നെ ഇരിക്കണം. 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam