സ്‌ട്രോബറി പന്ന കോട്ട ഡെസേര്‍ട്ട്‌

JULY 10, 2021, 12:44 AM

സ്‌ട്രോബറി പന്ന കോട്ട 

ചേരുവകൾ 

ജലറ്റിന്‍ ഇലകള്‍ - 3 ടീസ്‌പൂണ്‍

vachakam
vachakam
vachakam

ഡബിള്‍ ക്രീം - അര കിലോ

പാല്‍ - 2

വലിയ കപ്പ്‌ പഞ്ചസാര - 1 വലിയ കപ്പ്‌

vachakam
vachakam
vachakam

വാനില തൊണ്ട്‌ - 1 

സ്‌ട്രോബറിയ്‌ക്ക്‌ വേണ്ടത്‌

സ്‌ട്രോബറി - അര കിലോ (തൊലി കളഞ്ഞത്‌, വലുതാണെങ്കില്‍ പകുതിയോ കാല്‍ഭാഗമോ എടുക്കുക)

കോണ്‍ഫ്‌ളോര്‍(ചോളപൊടി) - ഒന്നര കപ്പ്‌

പഞ്ചസാര- 1 കപ്പ്‌

തയ്യാറാക്കുന്ന വിധം

ജലറ്റിന്‍ ഇലകള്‍ മൃദുവാകുന്നതിന്‌ ഒരു ചെറിയ പാത്രത്തിലെ തണുത്ത വെള്ളത്തില്‍ അഞ്ച്‌ മിനുട്ട്‌ നേരം ഇട്ട്‌ വയ്‌ക്കുക.

അതേസമയം തന്നെ ക്രീം, പാല്‍, പഞ്ചസാര എന്നിവ ഒരു പാനില്‍ എടുക്കുക

വാനില തൊണ്ട്‌ പൊളിച്ച്‌ വിത്ത്‌ പുറത്തെടുക്കുക

ക്രീം മിശ്രിതത്തിലേക്ക്‌ വാനില തൊണ്ടും ചേര്‍ക്കുക

മിശ്രിതം ഇളം തീയില്‍ ചൂടാക്കുക, തിളയ്‌ക്കരുത്‌.

വെള്ളത്തില്‍ നിന്നും ജലറ്റിന്‍ ഇലകള്‍ എടുക്കുക

വെള്ളം പൂര്‍ണമായും പിഴിഞ്ഞ്‌ കളഞ്ഞ്‌ ഓരോന്നായി ചൂടായ ക്രീമിലേക്ക്‌ ഇടുക

നന്നായി അലിയുന്നത്‌ വരെ ഇളക്കുക.

ഈ മിശ്രിതം തണുക്കാനായി 20-30 മിനുട്ട്‌ മാറ്റി വയ്‌ക്കുക.

ഇതേസമയം വാനില തൊണ്ടുകള്‍ ലായിനിയില്‍ നിന്നും നീക്കം ചെയ്യുക.

ഈ മിശ്രിതം ആറ്‌ ഗ്ലാസ്സുകളിലേക്ക്‌ അരിച്ച്‌ ഒഴിച്ചതിന്‌ ശേഷം കുറഞ്ഞത്‌ മൂന്ന്‌ മണിക്കൂര്‍ തണുക്കാന്‍ വയ്‌ക്കുക.

സ്‌ട്രോബറി , കോണ്‍ഫ്‌ളോര്‍, പഞ്ചസാര എന്നിവ ഒരു പാനിലെടുത്ത്‌ ചൂടാക്കുക

പുറത്തെത്തിയ നീര്‌ കട്ടിയാവുകയും സ്‌ട്രോബറി മൃദുവാകുകയും ചെയ്യുന്നത്‌ വരെ ഇടത്തരം ചൂടില്‍ 4-5 മിനുട്ട്‌ പാകം ചെയ്യുക.

പുറത്തെടുത്ത്‌ തണുക്കാന്‍ വയ്‌ക്കുക.

നന്നായി തണുത്തതിന്‌ ശേഷം പന്നാകോട്ടയുടെ മുകളില്‍ സ്‌ട്രോബറി മിശ്രിതം വയ്‌ക്കുക.

വിളമ്പാറാകുന്നത്‌ വരെ തണുപ്പിക്കുക.

INSTRUCTIONS

സ്‌ട്രോബറിയും കോണ്‍ഫ്‌ളോറും ചേര്‍ത്തുള്ള മിശ്രിതത്തിന്‌ പകരം സ്‌ട്രോബറി ജെല്ലിയും ഉപയോഗിക്കാം

സ്‌ട്രോബറി മിശ്രിതം ചേര്‍ക്കുന്നതിന്‌ മുമ്പ്‌ പന്ന കോട്ട ക്രീം മിശ്രിതം പൂര്‍ണമായി തണുത്തു എന്ന്‌ ഉറപ്പ്‌ വരുത്തണം അല്ലെങ്കില്‍ ഇത്‌ ഉരുകി ഒലിച്ച്‌ ഗുണം നഷ്ടപ്പെടുത്തും.

NUTRITIONAL INFORMATION

വിളമ്പുന്ന അളവ്‌ - 1 ഇടത്തരം ഗ്ലാസ്സ്‌

കലോറി - 477

കൊഴുപ്പ്‌ - 37 ഗ്രാം

പ്രോട്ടീന്‍ - 3 ഗ്രാം

കാര്‍ബോഹൈഡ്രേറ്റ്‌ - 32 ഗ്രാം

പഞ്ചസാര - 31 ഗ്രാം

ഫൈബര്‍ - 1 ഗ്രാം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam