സ്രാവ് വറുത്തരച്ച കറി

FEBRUARY 12, 2022, 11:07 AM

ആവശ്യമുള്ള സാധനങ്ങള്‍:

1. ദശ കട്ടിയുള്ള മീന്‍തെരച്ചി/തെരണ്ടി / സ്രാവ് - അര കിലോ

(കഷണങ്ങളാക്കിയത്)

vachakam
vachakam
vachakam

2. തേങ്ങ ചിരകിയത് - രണ്ട് കപ്പ്

3. ചെറിയ ഉള്ളി - അഞ്ച് എണ്ണം

(നീളത്തില്‍ അരിഞ്ഞത്)

vachakam
vachakam
vachakam

4. മുളക്‌പൊടി - മൂന്ന് ടീസ്പൂണ്‍

5. മല്ലിപ്പൊടി - അഞ്ച് ടീസ്പൂണ്‍

6. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍

vachakam
vachakam

7. ഉലുവപൊടി - അര ടീസ്പൂണ്‍

8. പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍

9. വെളിച്ചെണ്ണ - ഒന്നര ടീസ്പൂണ്‍

10. കടുക് - അര ടീസ്പൂണ്‍

11. ചെറിയ ഉള്ളി - രണ്ട് എണ്ണം

12. കറിവേപ്പില - രണ്ട് തണ്ട്

13. തക്കാളി - ഒരെണ്ണം

തയ്യാറാക്കുന്ന വിധം:

തേങ്ങ നല്ല ബ്രൗണ്‍ നിറത്തില്‍ വറുക്കുക. നിറം മാറിത്തുടങ്ങുമ്പോള്‍ അര ടീസ്പൂണ്‍ എണ്ണയും ചെറിയ ഉള്ളി അരിഞ്ഞതും ചേര്‍ത്ത് വീണ്ടും വറുത്ത് മൂപ്പിക്കുക. അടുപ്പില്‍നിന്നും വാങ്ങാറാകുമ്പോള്‍ മുളക്‌പൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് തീ കെടുത്തിയശേഷം വഴറ്റി മൂപ്പിക്കുക. ഈ വറുത്ത തേങ്ങാകൂട്ട് ഒട്ടുംതന്നെ വെള്ളം ചേര്‍ക്കാതെ മഷിപോലെ അരച്ചെടുക്കുക. ഈ കൂട്ടില്‍ ഒന്നര കപ്പ് വെള്ളവും പാകത്തിന് ഉപ്പും അര ടീസ്പൂണ്‍ ഉലുവ പൊടിയും കറിവേപ്പിലയും ചേര്‍ത്ത് കലക്കി ഒരു മീന്‍ചട്ടിയില്‍ തിളപ്പിക്കുക. തിള വന്നു തുടങ്ങുമ്പോള്‍ മീന്‍ കഷണങ്ങളും തക്കാളികഷ്ണങ്ങളും കൂടി ചേര്‍ത്ത് ചെറു തീയില്‍ വേവിക്കുക. മീന്‍ കഷണങ്ങള്‍ വെന്ത് ചാറു കുറുകി എണ്ണ തെളഞ്ഞിരിക്കുന്ന  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam