ബ്രേക്ക്ഫാസ്റ്റിനായി ഈസി റെസിപ്പി- സേമിയാ ഉപ്പുമാവ് 

JANUARY 21, 2021, 10:12 AM

ആവശ്യമുള്ളവ

സേമിയ ( വറുത്ത് എടുക്കണം ) -2 റ്റീകപ്പ്

സവാള- ചെറുതായി അരിഞ്ഞത്-1

vachakam
vachakam
vachakam

പച്ചമുളക് -വട്ടത്തിൽ അരിഞഞ്ഞത്-2

ഇഞ്ചി അരിഞ്ഞത്-1/4 റ്റീസ്പൂൺ

ക്യാരറ്റ് അരിഞ്ഞത്-1 ചെറുത്

vachakam
vachakam
vachakam

ബീൻസ് അരിഞ്ഞത്-3

തേങ്ങ -1/2 റ്റീകപ്പ്

ഗരം മസാല ( നിർബന്ധമില്ല)-2 നുള്ള്

ബട്ടർ ( നെയ്യ്) -1 റ്റീസ്പൂൺ( നിർബന്ധമില്ല)

എണ്ണ, ഉപ്പ്, കടുക് - പാകത്തിനു

കറിവേപ്പില -1 തണ്ട്

ഉഴുന്ന് പരിപ്പ് -1/4 റ്റീസ്പൂൺ(optional)

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ,ഉഴുന്ന് പരിപ്പ്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക. ശേഷം സവാള,പച്ചമുളക്,ഇഞ്ചി ഇവ വഴറ്റുക.ശെഷം ക്യാരറ്റ്, ബീൻസ് ഇവ ചേർത്ത് വഴറ്റുക .

നന്നായി വഴന്റ് നിറമൊക്കെ മാറി കഴിഞ്ഞ് 3 റ്റീകപ്പ് വെള്ളം ,പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കി അടച്ച് വച്ച് വേവിക്കുക. വെള്ളം നന്നായി തിളച്ച് കഴിഞ്ഞ് സേമിയ ചേർത്ത് ഇളക്കി വേവിക്കുക. വെള്ളമൊക്കെ മുക്കാൽ ഭാഗം വറ്റി വരുമ്പോൾ തേങ്ങാ, ഗരം മസാല ഇവ ചേർത്ത് ഇളക്കി നന്നായി വേവിച്ച് എടുക്കുക.

സേമിയ നന്നായി വെന്ത് തീ ഓഫ് ചെയ്യുന്നതിനു മുൻപ് 1 സ്പൂൺ ബട്ടറൊ, നെയ്യൊ കൂടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam