സേമിയാപായസം: റോസി ജോൺ

SEPTEMBER 8, 2020, 9:19 AM

Ingredients: Semia - 1 cup, Milk - 1 litre, Condensed Milk - 1 cup, Condensed powder - 1, Cashew-nuts & Raisins - 50 gram

ഒരു കപ്പ് സേമിയ എടുത്ത് ഗോൾഡൻ കളർ ആകുന്നതു വരെ ബട്ടറിൽ വറുത്തെടുക്കുക.അതിനു ശേഷം ഒരു ലിറ്റർ പാൽ നല്ലവണ്ണം തിളപ്പിക്കുക.അതിനു ശേഷം വറുത്ത സേമിയ പാലിൽ ചേർക്കുക.സേമിയ കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം. 5-6 മിനിറ്റിൽ സേമിയ വേകും.

അപ്പോൾ ഒരു കപ്പ് കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക.രണ്ട് മിനിറ്റ് നന്നായി ഇളക്കുക. അതിനു ശേഷം ഒരു നുള്ള് ഏലക്കാപ്പൊടി ചേർക്കുക.ബാക്കി ബട്ടറിൽ കാഷ്യുനെട്ടും റൈസിൻസും വറുത്ത് ചേർക്കുക.മധുരം അല്പം കൂടുതൽ വേണ്ടവർ 2 സ്പൂൺ ഷുഗർ ചേർക്കുക.തണുക്കുമ്പോൾ കുറുകിയാൽ അല്പം ചൂടുവെള്ളം ചേർക്കാം.

അങ്ങനെ നമ്മുടെ അടിപൊളി പായസം റെഡി. വെറും 5 മിനിറ്റുകൊണ്ട് ഉണ്ടാക്കാവുന്ന എളുപ്പത്തിലുള്ള പായസമാണിത്.  

vachakam
vachakam
vachakam
TRENDING NEWS