സാബുദാന കിച്ചടി

JULY 10, 2021, 12:51 AM

സാബുദാന കിച്ചടി ഒരു മഹരാഷ്ടന്‍ വിഭവമാണ്. അവിടെ എല്ലാ വീടുകളിലും സാധാരണ ഉണ്ടാക്കുന്ന ഒരു വിഭവമാണിത്. സ്വാദിഷ്ഠമാര്‍ന്ന സാബുദാന കിച്ചടി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. സാബുദാന അഥവ ചൗവ്വരി , ഉരുളക്കിഴങ്ങ്, നിലക്കടല, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നവയാണ് കിച്ചടി തയ്യാറാക്കാന്‍ പ്രധാനമായും വേണ്ട ചേരുവകള്‍. വ്രതം നോക്കുന്നവര്‍ സാധാരണ തിരഞ്ഞെടുക്കുന്ന വിഭവങ്ങളില്‍ ഒന്നാണ് സാബുദാന കിച്ചടി. ചൗവ്വരിയ്‌ക്കൊപ്പം ഉരുളക്കിഴങ്ങും വറുത്ത നിലക്കടലയും ചേരുമ്പോള്‍ വളരെ സ്വാദിഷ്ഠമാര്‍ന്ന വിഭവമായി മാറുമിത്. ഏവര്‍ക്കും ഇഷ്ടപ്പെടും എന്നതില്‍ സംശയമില്ല. ചൗവരിയുടെ പാകം ആണ് കിച്ചടിയുടെ സ്വാദി നിര്‍ണയിക്കുന്നത്. അത് ശരിയായ രീതിയില്‍ ലഭിച്ചാല്‍ പിന്നെ എളുപ്പമാണ്. മഹാരാഷ്ട്രയില്‍ വ്രതം നോക്കുന്നവര്‍ ദിവസം മുഴുവന്‍ ഇത് മാത്രം കഴിക്കുന്നവരുണ്ട് . മികച്ച പ്രഭാത ഭക്ഷണം കൂടിയാണിത്. സാബുദാന കിച്ചടി വളരെ എളുപ്പം വീട്ടില്‍ തയ്യാറാക്കാം

ചേരുവകൾ 

ചൗവ്വരി/സാബുദാന - 1 കപ്പ്

vachakam
vachakam
vachakam

വെള്ളം -1 കപ്പ് + കഴുകാന്‍ വേണ്ടത്

എണ്ണ - 1 ടേബിള്‍ സ്പൂണ്‍

ജീരകം - 1 ടീ സ്പൂണ്‍

vachakam
vachakam
vachakam

പച്ചമുളക് (അരിഞ്ഞത്) - 2 ടീസ്പൂണ്‍

കറിവേപ്പില -6-10

വേവിച്ച ഉരുളക്കിഴങ്ങ് ( തൊലികളഞ്ഞ് കഷ്ണങ്ങളാക്കിയത്) - 2

വറുത്ത നിലക്കടല ( പൊട്ടിച്ചത്) -3/4 കപ്പ്

പഞ്ചസാര - 3 ടീസ്പൂണ്‍

നാരങ്ങ നീര് - 1

നാരങ്ങ ഉപ്പ് പാകത്തിന് മല്ലിയില (അരിഞ്ഞത്) - അലങ്കാരത്തിന്

വറുത്ത നിലക്കടല - അലങ്കാരത്തിന്

ഉണ്ടാക്കുന്ന വിധം

1. ചവ്വൗരി ഒരു പാത്രത്തില്‍ എടുത്ത് പശ പോകുന്നത് വരെ നന്നായി കഴുകുക.

2. ചൗവ്വരി ഒരു പാത്രത്തിലേക്ക് മാറ്റി ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക.

3. 6-8 മണിക്കൂര്‍ കുതിര്‍ത്ത് വച്ചതിന് ശേഷം അധികമുള്ള വെള്ളം കളഞ്ഞെടുക്കുക.

4. ഒരു കഷ്ണം എടുത്ത് ഞെക്കി നോക്കുക. ചൗവരി നന്നായി ഉടയുന്നുണ്ടെങ്കില്‍ പാകമായി എന്നാണര്‍ത്ഥം

5. അതിന് ശേഷം പഞ്ചസാര പൊടിച്ചത്, വറത്ത് പൊടിച്ച നിലക്കടല എന്നിവ ചേര്‍ക്കുക.

6. ഇതിലേക്ക് നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് നന്നായി ഇളക്കുക.

7. ചൂടാക്കിയ പാനിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക

8. ഇതിലേക്ക് ജീരകവും വേവിച്ച ഉരുളക്കിളങ്ങ് കഷ്ണങ്ങളും ഇട്ട് രണ്ട് മിനുട്ട് നേരം ഇളക്കുക.

9. പച്ചമുളകും , കറിവേപ്പിലയും ചേര്‍ത്ത് വീണ്ടും രണ്ട് മിനുട്ട് നേരം വഴറ്റുക.

10. ഇതിലേക്ക് സാബുദാന മിശ്രിതം ചേര്‍ക്കുക.

11. ഉപ്പ് പാകത്തിന് ചേര്‍ത്ത് നന്നായി ഇളക്കുക.

12. ഒരു അടപ്പ് വച്ച് പാത്രം മൂടി 7-8 മിനുട്ട് നേരം വേവിക്കുക.

13. വിളമ്പുന്നതിന് മുമ്പ് മല്ലിയിലയും വറുത്ത നിലക്കടലയും ഇട്ട് അലങ്കരിക്കുക.

INSTRUCTIONS

1. ചൗവ്വരി മുങ്ങികിടക്കുന്ന തരത്തില്‍ വേണം വെള്ളം ഒഴിക്കാന്‍. എന്നാല്‍ വെള്ളം അധികം ആവരുത്. വെള്ളം കൂടിയാല്‍ ചൗവ്വരി കൊഴഞ്ഞ് പോകും.

2. ചൗവ്വരി പാകമാകുന്നതാണ് ഏറ്റവും പ്രധാനം , അതിന് ശരിയായ രീതിയില്‍ കുതിര്‍ക്കണം.

3. വ്രതത്തിന് വേണ്ടിയാണ് തയ്യാറാക്കുന്നതെങ്കില്‍ കല്ലുപ്പ് ചേര്‍ക്കുക.

ന്യൂട്രിഷണൽ ഇൻഫർമേഷൻ

വിളമ്പുന്ന അളവ് - 1 ബൗള്‍

കലോറി - 486

കൊഴുപ്പ് - 20 ഗ്രാം

പ്രോട്ടീന്‍ - 8 ഗ്രാം

കാര്‍ബോഹൈഡ്രേറ്റ് - 71 ഗ്രാം

പഞ്ചസാര - 5 ഗ്രാം

ഫൈബര്‍ - 5 ഗ്രാം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam