ചെമ്മീൻ മപ്പാസ് 

APRIL 25, 2022, 6:48 PM

ചെമ്മീന്‍ ഫ്രൈ ചെയ്യാന്‍ ആവശ്യമായ ചേരുവകള്‍

ചെമ്മീൻ   400 ഗ്രാം

മഞ്ഞൾപൊടി - കാൽ ടീസ്പൂൺ

vachakam
vachakam
vachakam

പെരുംജീരകം പൊടി - കാല്‍ ടീസ്പൂണ്‍

കുരുമുളകുപൊടി  - കാല്‍ ടീസ്പൂണ്‍

മുളകുപൊടി - മുക്കാല്‍ ടീസ്പൂണ്‍

vachakam
vachakam
vachakam

നാരങ്ങ  നീര് – അര ടീസ്പൂണ്‍

ഉപ്പ്

കറി ഉണ്ടാക്കാന്‍  ആവശ്യമായ ചേരുവകള്‍

vachakam
vachakam

സവാള  - ഒന്ന്

പച്ചമുളക് – മൂന്ന്

ഉള്ളി – എട്ട്

ഇഞ്ചി  - ഒരു ടീസ്പൂണ്‍

വെളുത്തുള്ളി  - മൂന്ന്

മഞ്ഞൾപൊടി – കാല്‍ ടീസ്പൂണ്‍

മല്ലിപ്പൊടി – ഒന്നര ടീസ്പൂണ്‍

കുരുമുളകുപൊടി – മുക്കാല്‍ ടീസ്പൂണ്‍

പെരുംജീരകം പൊടി – കാല്‍ ടീസ്പൂണ്‍

തേങ്ങയുടെ ഒന്നാം പാലും  തേങ്ങയുടെ രണ്ടാം പാലും

കുടംപുളി

വെളിച്ചെണ്ണ

കടുക്

ഉലുവ

വറ്റൽ മുളക്

കറിവേപ്പില

തക്കാളി

തയ്യാറാക്കുന്ന വിധം

ചെമ്മിനിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ പെരുംജീരകം പൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി,  മുക്കാൽ ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിനു ഉപ്പും,അര ടീസ്പൂൺ നാരങ്ങാനീരും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക. അതിനുശേഷം ചെമ്മീനെ ഷാലോ ഫ്രൈ ചെയ്തെടുക്കുക.

കറിയിലേക്ക് വേണ്ട അരപ്പ് തയ്യാറാക്കുന്ന വിധം

എട്ടു ചെറിയ ഉള്ളി , ഒരു ടീസ്പൂണ്‍ ഇഞ്ചി മൂന്ന് അല്ലി വെളുത്തുള്ളി,കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ,ഒന്നര ടീസ്പൂണ്‍ മല്ലിപ്പൊടി, മുക്കാല്‍ ടീസ്പൂണ്‍ കുരുമുളക് പൊടി കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായിട്ട് അരച്ചെടുക്കുക

കറി ഉണ്ടാക്കുന്ന വിധം

ചൂടായ ചട്ടിയിലേക്ക് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് സവാള , പച്ചമുളക്, കറിവേപ്പില ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക ചെറുതായി വഴന്നുവരുമ്പോള്‍ കാല്‍ ടീസ്പൂണ്‍ പെരുംജീരകം പൊടി കൂടി ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് ചേര്‍ത്ത് കൊടുക്കാം. അരപ്പ് നന്നായിട്ട് മൂപ്പിചെടുക്കാന്‍ ശ്രദ്ധിക്കുക .ഇത് നന്നയി മൂതത്തിനു ശേഷം തേങ്ങയുടെ രണ്ടാം പാലും ഒരുകഷണം കുടംപുളി പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി തിളപ്പിക്കുക.

തിളച്ചു വരുമ്പോള്‍ ചെമീന്‍ ചേര്‍ത്ത് അടച്ചു വച്ച് ഒരു എട്ടു മിനിട്ട് വരെ വേവിക്കുക . ഇത് വെന്തതിനു ശേഷം കാല്‍ കപ്പ് ഒന്നാം പാല് ചേര്‍ത്ത് ഇളക്കിയതിനു ശേഷം തക്കള്ളി അരിഞ്ഞതും കറി വേപ്പിലയും ചേര്‍ത്ത് ഗ്യാസ് ഓഫ്‌ ചെയ്തു വയ്ക്കാം. ഇനി ഇതിലേക്ക് കടുക് കൂടി താളിച്ച്‌ ചേര്‍ത്ത് കറി ഉപയോഗിക്കാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam