ബീഫ് കട്ട്‌ലറ്റ്: റോസി ജോൺ

JANUARY 15, 2021, 8:26 AM

ആവശ്യമുള്ള സാധനങ്ങൾ: ബീഫ് - 1 കിലോ, ഉരുളക്കിഴങ്ങ് - 6 എണ്ണം, ഓയിൽ - 4 ടേബിൾസ്പൂൺ, പെരുംജീരകം - 1 ടേബിൾ സ്പൂൺ, കുരുമുളക് - 1 ടേബിൾ സ്പൂൺ, മഞ്ഞപ്പൊടി - 1/4 ടേബിൾസ്പൂൺ, വലിയ ഉള്ളി - 4 എണ്ണം, ഗരംമസാല - 1 ടേബിൾ സ്പൂൺ, പച്ചമുളക് - 4 എണ്ണം, കോൺഫ്‌ളവർ - 2 , ടേബിൾ സ്പൂൺ, മുട്ട - 2 എണ്ണം, ബ്രഡ് ക്രംസ് - ആവശ്യത്തിന്, കറിവേപ്പില - ആവശ്യത്തിന്, ഇഞ്ചി - ഒരു വലിയ കഷണം

ഉണ്ടാക്കുന്ന വിധം

ആദ്യമായി ഉരുളക്കിഴങ്ങ് 6 വിസിൽ അടിപ്പിച്ച് നന്നായി വേവിച്ച് തണുക്കാൻ വെക്കുക. അതിനുശേഷം ബീഫ് നന്നായി വൃത്തിയാക്കി പ്രഷർകുക്കറിൽ പകുതി കുരുമുളകും പെരുംജീരകവും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചതച്ചിട്ട് അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക.

vachakam
vachakam
vachakam

കൂടുതൽ വെന്തു പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇതു തണുത്തതിനു ശേഷം മിക്‌സിയുടെ ജാറിലിട്ട് മിൻസുചെയ്‌തെടുക്കണം. പൊട്ടറ്റോ തൊലികളഞ്ഞ് പൊടിച്ചുവെക്കുക. പാൻ വെച്ച് നാലു സ്പൂൺ എണ്ണയൊഴിച്ച് സവാള അരിഞ്ഞതിട്ട് നന്നായി വഴറ്റുക. അതിനുശേഷം ബാക്കി പകുതി കുരുമുളകും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചതച്ചെടുത്തത് വഴറ്റിയ ഉള്ളിയിലിട്ട് നന്നായി ഇളക്കി അല്പം കുരുമുളകുപൊടിയും സാധാരണ മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇതിലേക്ക് മിൻസു ചെയ്തുവച്ചിരിക്കുന്ന ബീഫ് ഇട്ട് നന്നായി ഇളക്കണം. അതിനുശേഷം പൊടിച്ചു വെച്ചിരിക്കുന്ന ഉരളക്കിഴങ്ങ് ഇട്ട് നന്നായി യോജിപ്പിക്കുക. ഈ സമയം ഉപ്പ് ആവശ്യത്തിനുണ്ടോ എന്ന് നോക്കണം. അതിനുശേഷം ഒരു ബൗളിൽ കോൺഫ്‌ളവർ എടുത്ത് അല്പം വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം മുട്ടചേർത്ത് ഒന്നു കൂടി യോജിപ്പിക്കുക.

എന്നിട്ട് കട്ട്‌ലറ്റിന്റെ ഷേപ്പിൽ കയ്യിൽവെച്ച് ഉണ്ടാക്കി മുട്ടയിൽ മുക്കിയതിനു ശേഷം ബ്രഡ് ക്രംസിൽ നന്നായി എല്ലാവശവും മുക്കിയെടുത്ത് എണ്ണയിൽ വറുത്തുകോരുക. കട്ട്‌ലറ്റ് റെഡി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam