ചെമ്മീന്‍ തീയല്‍ 

APRIL 5, 2022, 12:26 PM

1. ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം

2. കുഞ്ഞുള്ളി – 100 ഗ്രാം (വട്ടത്തില്‍ അരിഞ്ഞത്)

3. ഉലുവ – അര സ്പൂണ്‍

vachakam
vachakam
vachakam

4. തേങ്ങ തിരുമ്മിയത്‌ – അര മുറി തേങ്ങ തിരുമ്മിയത്‌

5. പുളി പിഴിഞ്ഞത് – ഒരു നെല്ലിക്ക വലുപ്പത്തില്‍ പുളി വെള്ളത്തില്ലിട്ടു പിഴിഞ്ഞത്   കുടംപുളി വേണ്ടവര്‍ക്ക് അത് ഉപയോഗിച്ചാലും മതി (2 ചുള )

6. തക്കാളി – 1 ചെറുത്‌

vachakam
vachakam
vachakam

7. ഉപ്പ് – പാകത്തിന്

ആവശ്യമായ മസാല പൊടികള്‍

1.മുളക് പൊടി – 3 ടി സ്പൂണ്‍

vachakam
vachakam

2.മല്ലിപൊടി – 3 ടി സ്പൂണ്‍

3.മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍

4.താളിക്കാന്‍ വേണ്ട സാധനങ്ങള്‍

5.എണ്ണ – രണ്ടു സ്പൂണ്‍

6.കടുക് – 1 ടി സ്പൂണ്‍chemmeen konju prawns curry1

7.വറ്റല്‍ മുളക് – 2

8.കറിവേപ്പില – 1 തണ്ട്

തയ്യാറാക്കുന്ന വിധം

1 ) ചെമ്മീന്‍ കഴുകി വൃത്തിയാക്കി എടുക്കുക .

2 ) ഒരു ചുവടു കട്ടിയുള്ള പാനില്‍ തേങ്ങ തിരുമ്മിയത്‌,കറിവേപ്പില ചേര്‍ത്ത് വറക്കുക . തേങ്ങയുടെ നിറം ബ്രൌണ്‍ ആയി തുടങ്ങുമ്പോള്‍ മല്ലിപൊടി,മുളക് പൊടി എന്നിവ ചേര്‍ത്ത് വറുക്കുക .തീ അണച്ച് തേങ്ങ തണുക്കാന്‍ വെക്കുക 

3 ) തേങ്ങ വറുത്തത്‌ വെള്ളം കുറച്ചു ചേര്‍ത്ത് നല്ല മയത്തില്‍ അരച്ച് എടുക്കുക.

4 ) ഒരു മീന്‍ ചട്ടിയില്‍ അല്പം എണ്ണ ചൂടാക്കി ഉലുവ പൊട്ടാന്‍ ഇടുക ,പൊട്ടി തുടങ്ങുമ്പോള്‍ കുഞ്ഞുള്ളി ചേര്‍ത്ത് വഴറ്റുക.കുഞ്ഞുള്ളിയുടെ നിറം ബ്രൌണ്‍ ആകുമ്പോള്‍ ചെമ്മീനും തക്കാളിയും അല്പം വെള്ളം ഒഴിച്ചു വേവാന്‍ വെക്കുക .ഇതില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് അടച്ചു 3 മിനിറ്റ് വേവാന്‍ അനുവദിക്കുക .

5 ) ചെമ്മീന്‍ പകുതി വേവാകുമ്പോള്‍ തേങ്ങ അരച്ചത്‌ ചെമ്മീനില്‍ ചേര്‍ക്കുക .പുളി വെള്ളവും ചേര്‍ക്കുക .

6 ) രണ്ടു മിനുട്ട് കൂടി ചെറുതീയില്‍ വേവാന്‍ വെച്ചതിനു ശേഷം തീ അണക്കുക .

7 ) എണ്ണ ചൂടാക്കി കടുക് ,വറ്റല്‍ മുളക് ,കറിവേപ്പില എന്നിവ വറുത്തു തീയലിനു മുകളില്‍ താളിക്കുക .

8 )സ്വാദിഷ്ടമായ ഈ തീയല്‍ ചോറിന്‍റെ കൂടെ കഴിക്കാന്‍ നല്ലതാണ് .

(ചെമ്മീന്‍ വേവാന്‍ അധികം സമയം ആവശ്യമില്ല .അധികം വെന്തു പോയാല്‍ അത് റബ്ബറ് പോലെ ആകും .)


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam