കിഴങ്ങ് കറി

SEPTEMBER 10, 2020, 1:27 PM

ആവശ്യമുള്ള സാധനങ്ങൾ

ഉരുള കിഴങ്ങ് - 2 സവാള - 1പച്ചമുളക് - 4ഇഞ്ചി, വെളുത്തുള്ളി - 1/2 ടേബിൾ സ്പൂൺ വീതംമല്ലിപൊടി - 1 ടേബിൾ സ്പൂൺമഞ്ഞൾപൊടി - 1/2 ടീ സ്പൂൺപെരും ജീരകം പൊടിച്ചത് - 1/4 ടീ സ്പൂൺതേങ്ങപാൽ - 1/2 കപ്പ്ആവശ്യത്തിന് മുളക് പൊടികറിവേപ്പില, മല്ലിയില ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

vachakam
vachakam
vachakam

കിഴങ്ങ് ഉപ്പും, വെള്ളവും ചേർത്ത് കുക്കറിൽ വേവിച്ച ശേഷം തൊലി കളഞ്ഞു ക്യുബ്‌സ് ആയി മുറിച്ചു വെക്കുക. ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു സവാള വഴറ്റുക. കറിവേപ്പില, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കുക. ലോഫ്‌ളെമിൽ മല്ലി, മഞ്ഞൾ, പെരുംജീരകം പൊടികൾ ചേർത്ത് നല്ല വണ്ണം ഇളക്കുക. കിഴങ്ങും 1 കപ്പ് വെള്ളവും ഉപ്പും ചേർത്ത് നല്ലവണ്ണം തിളപ്പിക്കുക. കറി കുറുകി വരുമ്പോൾ തേങ്ങപാൽ ചേർത്ത് 2 മിനിറ്റ് കഴിഞ്ഞു ഓഫ് ചെയ്യുക. എരിവ് വേണ്ടവർ ആവശ്യത്തിന് മുളക്‌പോടി ചേർക്കുക. അവസാനം അലങ്കരിക്കാൻ മല്ലിയില ചേർക്കാം. അപ്പം, ഇടിയപ്പം , ചപ്പാത്തി, പൂരി, പൊറാട്ട എന്നിവയുടെ കൂടെ കഴിക്കാം.

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam