വീട്ടിൽ നിർമ്മിച്ച പൈനാപ്പിൾ വൈൻ : റോസി ജോൺ

NOVEMBER 1, 2020, 10:04 AM

ചേരുവകൾ പൈനാപ്പിൾ - 1.5 കിലോ (2 നമ്പർ)പഞ്ചസാര - 1 കി.യീസ്റ്റ് - 1 ടേബിൾ സ്പൂൾഏലക്ക - 4 എണ്ണംഗ്രാമ്പു - 4 എണ്ണംകറുവപ്പട്ട - 2 എണ്ണംഗോതമ്പ് പൊടി - 2 ടേബിൾ സ്പൂൺഉണ്ടാക്കുന്നവിധംനല്ല പഴുത്ത 2 പൈനാപ്പിൾ എടുത്ത് തൊലി ചെത്തി ചെറുതായി അരിഞ്ഞെടുക്കുക. കുപ്പി കൊണ്ടുള്ള ഒരു ഭരണി എടുത്ത് അരിഞ്ഞുവെച്ച പൈനാപ്പിൾ ഇടുക. വെള്ളമയം ഒരിടത്തും പാടില്ല. ഭരണിയും കത്തിയും എല്ലാ നല്ല വൃത്തിയും വെള്ളമയം ഇല്ലാത്തതുമാകണം. അതിനുശേഷം പഞ്ചസാര ചേർക്കാം. മധുരം കൂടുതൽ വേണ്ടവർ ഒന്നര കിലോ പഞ്ചാസാര ചേർത്താൽ നല്ലമധുരമുള്ള വൈൻ കിട്ടും. ഏലക്കാ, കറുവപ്പട്ട, ഗ്രാമ്പു എല്ലാം കൂടി ഇതിലേക്ക് ചേർക്കുക. അതിനുശേഷം ഗോതമ്പ് എടുത്ത് മിക്‌സിയുടെ ചെറിയ ജാറിൽ ഒന്ന് പൊടിച്ച് ചേർക്കുക. എന്നിട്ട് ഇൻസ്റ്റന്റ് യാർട്ടും ചേർത്ത് നല്ല ഒരു മരത്തവി എടുത്ത് നന്നായി ഇളക്കി നല്ല വൃത്തിയുള്ള ഒരു വെള്ളത്തുണികൊണ്ട് കെട്ടി വെക്കുക. 21 ദിവസം രാവിലെ ഈ മരത്തവി കൊണ്ട് ഇളക്കി വീണ്ടും കെട്ടി വെക്കണം. 21 ദിവസം കഴിയുമ്പോൾ നല്ല അരിപ്പയിലോ തുണിയിലോ അരിച്ചെടുത്ത് കുപ്പികളിലാക്കുക. 10-ാം ദിവസം മുതൽ നല്ല തെളിഞ്ഞ വൈൻ എടുത്ത് ഉപയോഗിക്കാം.

Pineapple wine

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS