ഡിന്നർ സ്നാക്ക്സ്: പെപ്പെർ ചിക്കൻ :റോസി ജോൺ

SEPTEMBER 13, 2020, 7:14 AM

Ingredients:Chicken pis - 1kgCoconut oil - 4-5 ടീ സ്പൂൺBig Onion - 3 petGinger/Garlic - 1 big pc/10 nosGaram masala - 1/2 ടേബിൾ സ്പൂൺ Pepper powder - 3 ടേബിൾ സ്പൂൺ Termeric - 1/4 ടേബിൾ സ്പൂൺ .Kashmiri chilli powder - 1/2 ടീ സ്പൂൺGreen chilli - 4 nosSalt and  curry leaves -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധംആദ്യമായി ചിക്കൽ പീസസ് അല്പം വിനീഗറും ഉപ്പും ചേർത്ത് നന്നായി കഴുകിയെടുക്കുക. മിക്‌സിയുടെ ചെറിയ ജാറിൽ പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും 3 ഇതൾ കറിവേപ്പിലയും ചേർത്ത് ചതച്ചെടുക്കുക. നോൺസ്റ്റിക്ക് പാൻ വെച്ച് എണ്ണ ഒഴിച്ച് ചതച്ചെടുത്ത ചേരുവകൾ നന്നായി വഴറ്റുക. അതിലേക്ക് സവാള അരിഞ്ഞതും ചേർക്കുക. നന്നായി വഴറ്റുമ്പോൾ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം ചിക്കൻ ഇട്ട് വഴറ്റുക. പിന്നെ അടച്ചുവെച്ച് വേവിക്കുക. ഒട്ടും വെള്ള ചേർക്കരുത്. ചിക്കനിൽ നിന്നും വെള്ളം ഇറങ്ങിക്കൊള്ളും. ഇടക്കിടെ ഇളക്കിക്കൊടുക്കു. വെള്ളം വറ്റുമ്പോൾ പെപ്പർ പൗഡറും ഗരംമസാലയും ചേർക്കുക. എരിവ് അവനവന്റെ ആവശ്യത്തിന് അനുസരിച്ച് ചേർക്കുക. നന്നായി തോർന്നു കിട്ടുമ്പോൾ സർവീംഗ് പ്ലേറ്റിലേക്ക് മാറ്റി അല്പം ലെമൺ ജ്യൂസ് ഒഴിക്കുക. നിങ്ങളുടെ സ്‌നാക്‌സ് റെഡി.

vachakam
vachakam
vachakam

പംക്തിയിൽ നിങ്ങൾക്കും പങ്കെടുക്കാം.

 പ്രസിദ്ധികരിക്കത്തക്ക പാചകക്കുറിപ്പുകൾ   ടൈപ്പ് ചെയ്തോ, എഴുതിയോ പാസ്പോർട്ട് സൈസ് ഫോട്ടോസഹിതം ഞങ്ങൾക്കു അയച്ചുതരിക.

 

vachakam
vachakam
vachakam

അയക്കേണ്ട മെയിൽ: news@vachakam.com.

 

പ്രസദ്ധീകരണയോഗ്യമായവ പ്രസിദ്ധികരിക്കും. യാതൊരുവിധ അവകാശങ്ങളും പരിഗണിക്കുന്നതല്ല. Vachakam Ltd. (IL) ന്റെ തീരുമാനം അന്തിമമായിരിക്കും.

vachakam
vachakam
vachakam


TRENDING NEWS