പാലക്ക്-തുവരപ്പരിപ്പ് കറി

JULY 26, 2022, 2:44 PM

ആവശ്യമായ സാധനങ്ങള്‍

1.പാലക് – ഒരു പിടി

2.തുവരപ്പരിപ്പ്(സാമ്പാര്‍ പരിപ്പ് )- മുക്കാല്‍ കപ്പ്‌palak dal curry

vachakam
vachakam
vachakam

3.സവാള – വലുത് ഒരെണ്ണം (നീളത്തില്‍ അരിഞ്ഞത്)

4.തക്കാളി  – 2

5.ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് –  അര ടീസ്പൂണ്‍

vachakam
vachakam
vachakam

6.പച്ചമുളക് – 3

7.മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

8.മല്ലിപൊടി –1 ടീസ്പൂണ്‍

vachakam
vachakam

9.ഗരംമസാലപ്പൊടി – അര ടീസ്പൂണ്‍

10.എണ്ണ – 2ടേബിള്‍സ്പൂണ്‍

11.ഉപ്പ് – ആവശ്യത്തിന്


താളിക്കാന്‍

1.ജീരകം  –  അര ടി സ്പൂണ്‍

2.കറി വേപ്പില – കുറച്ച്

3.എണ്ണ – അര ടി സ്പൂണ്‍

തയ്യാറാക്കുന്ന വിധം

1.പാലക് കഴുകി,ചെറുതായി അരിഞ്ഞു വെക്കുക .

2.പരിപ്പ് വേവിച്ച്‌ ,നന്നായി ഉടച്ചെടുക്കുക .

3.ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള വഴറ്റുക.വഴന്നു കഴിയുമ്പോള്‍ പച്ചമുളക്,തക്കാളി  ഇടുക.പിന്നെ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്  ഇട്ട് ഇളക്കുക .ഇവയെല്ലാം നന്നായി വഴന്നു കഴിയുമ്പോള്‍ പറഞ്ഞിരിക്കുന്നു പൊടി വകകള്‍ ഇട്ട് വഴറ്റുക .

4.പാലക് ഇല ഇതിലേക്ക് ഇടുക.ഇല നന്നായി വഴന്നു കഴിയുമ്പോള്‍ ഉടച്ചു വെച്ചിരിക്കുന്ന പരിപ്പ് ഇട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് മൂന്ന് നാല് മിനിറ്റ് തിളപ്പിക്കുക .തീ അണക്കുക.

5.പാനില്‍ എണ്ണ ചൂടാക്കി ജീരകം , കറി വേപ്പില  ഇവ വറുത്തു കറിയില്‍  താളിക്കുക.പാലക് –പരിപ്പ് കറി തയ്യാര്‍.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam