പച്ചമാങ്ങാ ജൂസ് : റോസി ജോൺ

SEPTEMBER 25, 2020, 1:25 PM

പച്ചമാങ്ങാ ജൂസ്: ചേരുവകൾ

മാങ്ങ് - 1 എണ്ണംപഞ്ചസാര - 5 ടേബിൾ സ്പൂൺഏലക്ക - 1ഐസ് ക്യൂബ് - 5 ക്യൂബ്

ഉണ്ടാക്കുന്ന വിധം

vachakam
vachakam
vachakam

ആദ്യമായി നന്നായി വിളഞ്ഞ ഒരു പച്ചമാങ്ങാ എടുക്കുക. തൊലി നന്നായി അരിഞ്ഞ് മിക്‌സിയുടെ ചെറിയ ജാറിൽ നന്നായി അരച്ചെടുക്കുക. അതിനുശേഷം അരച്ച മിശ്രിതം വലിയ ജാറിലേക്ക് മാറ്റുക. അതിനുശേഷം രണ്ട് ഗ്ലാസ് വെള്ളവും പഞ്ചസാരയും ഒരു നുള്ള് ഏലയ്ക്കാപ്പൊടിയും ഐസ് ക്യൂബ്‌സും ഇട്ട് ഒന്നടിക്കുക. എന്നിട്ട് അല്പം വലിയ അരിപ്പയിൽ അരിച്ചെടുക്കുക.

മാങ്ങയുടെ പുളിക്കനുസരിച്ച് അല്പം മധുരം കൂട്ടി വേണമെങ്കിൽ ചേർക്കാം. നല്ല വലിയ വൈൻഗ്ലാസിൽ ഒഴിച്ച് സർവ്വ് ചെയ്യുക. ആർക്കും ഇഷ്ടപ്പെടുന്ന ഒരു ജൂസ് ആണ് ഇത്. പ്രത്യേകിച്ച് വേനൽക്കാലത്ത് ശരീരത്തിന് ഒത്തിരി നല്ലതാണ്.