മനംകവരുന്ന രുചിയിൽ കരിമീൻ മപ്പാസ് 

JANUARY 14, 2021, 9:14 PM

ആവശ്യമുള്ള ചേരുവകൾ 

1 കരിമീൻ - അര കിലോഗ്രാം

2 ഇഞ്ചി(നന്നായി അരിഞ്ഞത്‌)-  അര ടേബിൾ സ്‌പൂൺ

vachakam
vachakam
vachakam

  വെളുത്തുള്ളി(നന്നായി ചതച്ചത്‌) - അഞ്ച്‌ അല്ലികൾ

  സവാള( അരിഞ്ഞത്‌) - ഒന്നര കപ്പ്‌

  ചെറിയ ചുമന്നുള്ളി(അരിഞ്ഞത്‌)-  ഒരി ടീസ്‌പൂൺ

vachakam
vachakam
vachakam

  കടുക്‌ - അര ടീസ്‌പൂൺ

3 പച്ചുമുളക്‌( നെടുകെ പിളർന്നത്‌) - അഞ്ചെണ്ണം

   മല്ലിപ്പൊടി - ഒന്നര ടേബിൾസ്‌പൂൺ

4 തേങ്ങാപ്പാൽ(വെള്ളം ചേർക്കാതെ) - രണ്ട്‌ കപ്പ്‌

5 ഗരം മസാല - ഒരു നുള്ള്‌

6 വിനാഗിരി -  ഒരു ടീസ്‌പൂൺ

7 കറിവേപ്പില - ആവശ്യത്തിന്‌

8 വെളിച്ചെണ്ണ - ആവശ്യത്തിന്‌

9 ഉപ്പ്‌ - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ആദ്യം കരീമീൻ നന്നായി വെട്ടിക്കഴുകി വൃത്തിയാക്കി വെള്ളം വാർത്തുവെയ്‌ക്കുക. ചുവട്‌ കട്ടിയുള്ള പാത്രത്തിൽ ആവശ്യത്തിന്‌ വെളിച്ചെണ്ണയൊഴിച്ച്‌ ചൂടാകുമ്പോൾ രണ്ടാമത്തെ ചേരുവകൾ ചേർത്ത്‌ നന്നായി ചുവക്കെ മൂപ്പിക്കുക. ഇവ നന്നായി ചുമന്ന്‌ കഴിഞ്ഞാൽ അതിലേയ്‌ക്ക്‌ മൂന്നാമത്തെ ചേരുവ കൂടി ചേർത്ത്‌ വീണ്ടും ഇളക്കുക.

ഇത്‌ മൂന്ന്‌ മിനിറ്റോളം വീണ്ടും ചൂടാക്കണം. രണ്ട്‌ ചേരുവകളും നന്നായി മൂത്തുകഴിഞ്ഞാൽ വെള്ളം ചേർക്കാതെ പിഴിഞ്ഞെടുത്ത തേങ്ങാപ്പാൽ ഒഴിക്കുക. ഇതിനൊപ്പം ഉപ്പും വിനാഗിരിയും ചേർത്തിളക്കുക.

ഇവ തിളച്ചുകഴിയുമ്പോൾ മുറിച്ചുവച്ച കരിമീൻ കഷണങ്ങൾ ചേർക്കുക. തീ കുറച്ച്‌ പതിനഞ്ച്‌ മനിറ്റോളം അടച്ചുവച്ച്‌ വേവിയ്‌ക്കുക. നന്നായി തിളച്ചു കഴിഞ്ഞ്‌ ഒരു നുള്ള്‌ ഗരം മസാല ചേർക്കുക. വീണ്ടും ഒന്ന്‌ തിളപ്പിച്ച്‌ പെട്ടന്ന്‌ തീയിൽ നിന്നും മാറ്റുക. ആവശ്യമെങ്കിൽ ഒരു കതിൽ കറിവേപ്പില വീണ്ടും ചേർക്കാം. കരിമീനിന്‌ പകരം മറ്റ്‌ കട്ടിയുള്ള മീൻ കഷണങ്ങൾ ചേർത്തും ഇത്തരത്തിൽ കറി തയ്യാറാക്കാം.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam