ഇറച്ചി പത്തിരി മലബാർ സ്റ്റൈൽ

JANUARY 15, 2021, 9:50 PM

ആവശ്യമുള്ളവ 

ബീഫ്: എല്ലില്ലാത്തത് അര കിലോ

സവാള : 2 വലുത്

vachakam
vachakam
vachakam

പച്ചമുളക് : 4 എണ്ണം

ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 1 ടേബിൾ സ്പൂൺ വീതം

മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ

vachakam
vachakam
vachakam

മുളക് പൊടി : 1 ടി സ്‌പൂൺ

ഗരം മസാല പൊടി : 1 ടി സ്‌പൂൺ

കുരുമുളക് പൊടി : 1/2 ടി സ്‌പൂൺ

മല്ലി ഇല അരിഞ്ഞത് : കുറച്ച്

കറിവേപ്പില : 1 തണ്ട്

വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ

ഉപ്പ്‌ : പാകത്തിന്

മൈദ : ഒന്നര കപ്പ്

ഉപ്പ്‌: പാകത്തിനു

വെള്ളം: ആവശ്യത്തിന്

ഓയിൽ: ഫ്രൈ ചെയ്യാൻ

മുട്ട : 2

പഞ്ചസാര : 2 ടേബിൾ സ്പൂണ്

തയ്യാറാക്കുന്നവിധം

ബീഫ് വ്യത്തിയാക്കി കുറച്ചു മഞ്ഞൾപൊടി, കുരുമുളക്‌പൊടി, ഉപ്പ് , മുളക് പൊടി, ഗരം മസാല പൊടി എന്നിവ ചേർത്ത് കുക്കറിൽ വേവിച്ച് എടുക്കുക. ശേഷം മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുക്കുക. വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത് വഴറ്റുക. മൂത്തു വരുമ്പോൾ സവാള, പച്ചമുളക് ചേർത്ത് വഴറ്റുക. ഇതിലേക്ക് ബാക്കി ഉള്ള മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക്‌പൊടി, ഗരംമസാല, ഉപ്പ്, മല്ലിയില, കറിവേപ്പില എന്നിവയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. വേവിച്ചു മിൻസ് ചെയ്തു വെച്ച ബീഫ് ചേർത്ത് യോജിപ്പിക്കുക.

മൈദയും ഉപ്പും കുറച്ച് വെള്ളവും ചേർത്ത് ചപ്പാത്തി മാവ് പോലെ കുഴച്ചെടുക്കുക. ചെറിയ ഉരുളകൾ ആക്കി പൂരിയുടെ വലുപ്പത്തിൽ പരത്തുക. 

ഒരു പൂരി എടുത്തു അതിന്റെ നടുവിൽ കുറച്ചു ബീഫ് മസാല വെക്കുക. മുകളിൽ ഒരു പൂരി കൂടി വെച്ച്അരുക്‌ നന്നായി ഒട്ടിച്ച് മടക്കി എടുക്കുക ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക . ഒരു പാത്രത്തിൽ 2 മുട്ടയും, പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.ഒരു നോൺസ്റ്റിക്കിന്റെ തവയിൽ1 ടീ സ്പൂണ് നെയ്യ് അല്ലെങ്കിൽ എണ്ണ ഒഴിക്കുക. വറുത്തു വെച്ചിരിക്കുന്ന ഓരോ ഇറച്ചി പത്തിരി മുട്ടയിൽ മുക്കി ഒന്നുകൂടി തവയിൽ ഇട്ട് വാട്ടി എടുക്കുക

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam